പത്തനംതിട്ട: ആര്‍എസ്എസ് മുന്‍ പ്രാന്ത സംഘചാലക് പ്രൊഫ.എം.കെ. ഗോവിന്ദന്‍ നായര്‍ (86) അന്തരിച്ചു. സംസ്‌ക്കാരം വ്യാഴാഴ്ച്ച രാവിലെ 10ന് പന്തളം തട്ട മല്ലികയിലെ ചാങ്ങവീട്ടില്‍. പത്തനംതിട്ട നരിയാപുരം മഠത്തില്‍ പുത്തന്‍വീട്ടില്‍ കൊച്ചുകുഞ്ഞ് പിള്ളയുടേയും പൊന്നമ്മയുടേയും ഏഴു മക്കളില്‍ മൂത്ത പുത്രനായിരുന്ന ഗോവിന്ദന്‍ നായര്‍ 1970കളില്‍ ആര്‍എസ്എസ് മാവേലിക്കര താലൂക്ക് കാര്യവാഹായും പിന്നീട് ആലപ്പുഴ ജില്ലാ കാര്യവാഹായും ചുമതല വഹിച്ചിരുന്നു.
അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലായി, പതിനാല് മാസത്തിലേറെ മിസാ തടവുകാരനായി ജയില്‍വാസം അനുഭവിച്ചു. 1982ല്‍ ആര്‍എസ്എസ് സഹ പ്രാന്തസംഘചാലകായി. 1991-97 കാലത്താണ് പ്രാന്തസംഘചാലകായി പ്രവര്‍ത്തിച്ചത്.
എംജി കോളേജ്, ധനുവച്ചപുരം കോളജ് തുടങ്ങി എന്‍എസ്എസ്സിന്റെ ഒട്ടുമിക്ക കോളേജുകളിലും അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പന്തളം എന്‍എസ്എസ് കോളേജില്‍ നിന്ന് രസതന്ത്ര വിഭാഗം മേധാവിയായി റിട്ടയര്‍ ചെയ്തു. ഭാരതീയ വിദ്യാനികേതന്‍ കേരള ഘടകത്തിന്റെ പ്രസിഡന്റായിരുന്നു.
മകള്‍ക്കൊപ്പം ചെന്നിത്തലയിലെ വീട്ടിലായിരുന്നു താമസം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചു വര്‍ഷമായി കിടപ്പിലായിരുന്നു. അധ്യാപികയായിരുന്ന സുമതിയമ്മയാണ് ഭാര്യ. മക്കള്‍: ഡോ.രമാദേവി (ഹെഡ്മിസ്ട്രസ്, ചെന്നിത്തല മഹാത്മ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), ശോഭ (ചെന്നൈ), പരേതനായ ഹരിദത്ത്, ശ്രീദത്ത് (ഇന്‍ഡസ് സ്‌ക്രോള്‍സ് വെബ്പോര്‍ട്ടല്‍ എഡിറ്റര്‍, ന്യൂദല്‍ഹി) മരുമക്കള്‍: പരേതനായ പ്രേംരാജ്, പ്രസന്നകുമാര്‍, ജ്യോതിലക്ഷ്മി, ബിന്ദു. സഹോദരങ്ങള്‍: രാമകൃഷ്ണന്‍ നായര്‍, മാധവന്‍ നായര്‍, ജാനകിയമ്മ, ബാലകൃഷ്ണന്‍ നായര്‍, പരേതയായ രാജമ്മ, പത്മകുമാരിയമ്മ.
മൃതദേഹം പരുമല സെന്റ് ഗ്രിഗോറിയോസ് മിഷന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments