ബംഗളുരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനേയും കന്നഡ എഴുത്തുകാരന്‍ എംഎം കല്‍ബുര്‍ഗിയേയും കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് ഒരേ തോക്കാണെന്ന് റിപ്പോര്‍ട്ട്. ഇരുവരെയും കൊലപ്പെടുത്തിയത് സ്വദേശ നിര്‍മ്മിതമായ 7.65 എംഎം തോക്കുപയോഗിച്ചാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
കൊലപാതകിയെ കണ്ടെത്തിയിട്ടില്ലെങ്കിലും ഇതുവരെ നടന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഇരുകൊലപാതകങ്ങള്‍ക്കും പരസ്പര ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. രണ്ടു കൊലപാതകങ്ങളിലും 80 ശതമാനത്തോളം സാമ്യം കണ്ടെത്തിയിട്ടുണ്ടെന്ന് ഫോറന്‍സിക് വ്യക്തമാക്കുന്നു.
2015 ലാണ് എംഎം കല്‍ബുര്‍ഗിയെ അജ്ഞാതര്‍ വെടിവെച്ചു കൊന്നത്. കല്‍ബുര്‍ഗി കൊലപാതക കേസിലെ ഫോറന്‍സിക് പരിശോധനയില്‍ കല്‍ബുര്‍ഗിയുടെ കൊലപാതകത്തിനു മാസങ്ങള്‍ക്കു മുമ്പ് നടന്ന ഗോവിന്ദ് പന്‍സാര വധക്കേസില്‍ ഉപയോഗിച്ച അതേ തോക്കുമായി സാമ്യം കണ്ടെത്തിയിരുന്നു. ഗൗരി ലങ്കേഷ് വധക്കേസില്‍ പ്രത്യേക അന്വേഷണ സംഘം പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും.
Post Your Comments