ഇറ്റാവ: പ്രശസ്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന സുരേഷ് റെയ്ന അപകടത്തില്‍നിന്നും കഷ്ടിച്ച് രക്ഷപെട്ടു. വാഹനാപകടത്തില്നിന്നുമാണ് താരം രക്ഷപ്പെട്ടത്. റെയ്ന യാത്ര ചെയ്ത് റേഞ്ച് റോവറിന്റെ ടയര്‍ പൊട്ടിത്തെറിച്ചാണ് അപകടത്തിനു കാരണമായത്. റെയ്ന ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരതത്തിനായി ഗാസിയാബാദില്‍നിന്ന് കാണ്‍പൂരിലേക്ക് സഞ്ചരിക്കുന്ന വേളയിലാണ് അപകടമുണ്ടായത്. ദുലീപ് ട്രോഫി ടൂര്‍ണമെന്റില്‍ ഇന്ത്യ ബ്ലൂവിന്റെ നായകനാണ് താരം .
അമിതവേഗതയിലായിരുന്ന റേഞ്ച് റോവറിന്റെ പിന്നിലെ ചക്രമാണ് പൊട്ടിത്തെറിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു സംഭവം നടന്നത്. ഇറ്റാവയിലെ ഫ്രണ്ടസ് കോളനിലായിരുന്നു സംഭവം. റെയ്ന അപകടത്തില്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
എസ്യുവിയില് മാറിയിടാന്‍ ടയര്‍ ഇല്ലാതിരുന്നതിനാല്‍ താരം ഇവിടെ കുടുങ്ങി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നെത്തിയ പോലീസ് മറ്റൊരു വാഹനം ഏര്‍പ്പെടുത്തി നല്‍കിയതോടെയാണ് താരം യാത്ര തുടര്‍ന്നത്.
Post Your Comments