തിരുവനന്തപുരം: സംസ്ഥാനത്തെ ഒട്ടേറെ റസ്റ്ററന്റുകൾ എയർ കണ്ടീഷൻ സൗകര്യം നിർത്തലാക്കുന്നു. എസി റസ്റ്ററന്റുകൾ നൽകേണ്ട 18% നികുതിതന്നെ അവയോടു ചേർന്നു പ്രവർത്തിക്കുന്ന നോൺ എസി റസ്റ്ററന്റുകളിലും പാഴ്സൽ കൗണ്ടറുകളിലും ഇൗടാക്കണമെന്ന നിർദേശമാണ് എസി സൗകര്യം നിർത്തലാക്കാൻ കാരണം.
25 ലക്ഷം വരെ വാർഷിക വിറ്റുവരവുള്ള ഹോട്ടലുകൾക്കു ജിഎസ്ടി ബാധകമല്ല. അതിനു മുകളിൽ 75 ലക്ഷം വരെ വിറ്റുവരവുള്ളവർക്ക് 5% ജിഎസ്ടിയും 75 ലക്ഷത്തിൽ കൂടുതൽ വരുമാനമുള്ള ഹോട്ടലുകളിൽ എസി സൗകര്യമുണ്ടെങ്കിൽ 18%, എസി ഇല്ലെങ്കിൽ 12% നിരക്കിലും എന്ന നിരക്കിലാണ് ജിഎസ്ടി ഈടാക്കുന്നത്. നോൺ എസി റസ്റ്ററന്റുകൾക്കുള്ളിൽ എസി ഘടിപ്പിച്ച മുറിയോ ഹാളോ ക്യാബിനോ ഉണ്ടെങ്കിൽ എസി ഇല്ലാത്ത മുറിയിലെ വിൽപനയ്ക്കു കൂടി 18% നികുതി അടയ്ക്കണമെന്നാണ് കേന്ദ്ര നിർദേശം. എസിയിലും നോൺ എസിയിലും ഒരേ നികുതി ആയതോടെ സകലരും എസി മുറി തിരഞ്ഞെടുക്കുന്നതാണ് വ്യാപാരികളെ കുഴയ്ക്കുന്നത്. തുടർന്ന് എസി സൗകര്യം നിർത്താൻ തീരുമാനിക്കുകയായിരുന്നു.
Post Your Comments