വ്യാഴാഴ്ച മുതൽ തുടങ്ങാനിരുന്ന അനശ്ചിതകാല ബസ്സ് സമരം മാറ്റിവച്ചു.ആവശ്യങ്ങൾ വിശദമായി ചർച്ച ചെയ്തു പരിഹാരം കണ്ടെത്താമെന്നു ഗതാഗത മന്ത്രി തോമസ് ചാണ്ടി ഉറപ്പു നൽകിയതിനെ തുടർന്നാണ് സമരം മാറ്റിവച്ചത് .സ്വകര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധികളിൽ സർക്കാർ തീരുമാനങ്ങൾ എടുക്കാഞ്ഞതിൽ പ്രതിഷേധിച്ച് 14 മുതൽ അനശ്ചിതകാല സമരത്തിന് സ്റ്റേറ്റ് പ്രൈവറ്റ് ബസ്സ് ഓപറേഴ്‌സ് കോൺഫെഡറേഷൻ ആഹ്വാനം നൽകിയത്.
വിദ്യർത്ഥികളുടെ യാത്ര നിരക്ക് വർധിപ്പിക്കുക ,സ്റ്റേജ് കരേജുകൾക്കു വർധിപ്പിച്ച റോഡ് നികുതി പിൻവലിക്കുക ,പെട്രോളിയം ഉൽപ്പന്നങ്ങളെ ചരക്കു സേവന നികുതിയുടെ പരിധിയിൽ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളാണ് അവർ മുമ്പോട്ട് വച്ചത്.
Post Your Comments