കൊച്ചി: സ്ഥിരം യാത്രക്കാര്‍ക്കു നിരക്കില്‍ ഇളവു നല്‍കാനുള്ള ആലോചനയുമായി കൊച്ചി മെട്രോ. കൊച്ചി വണ്‍ കാര്‍ഡ് ഉടമകള്‍ക്കും സീസണ് ടിക്കറ്റുകാര്‍ക്കും ഇളവു നല്‍കാനാണ് നീക്കം. ഇവര്‍ക്ക് ടിക്കറ്റ് നിരക്കില്‍ 40 ശതമാനം ഇളവ് നല്‍കാനാനുള്ള ആലോചനയാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ ഭാഗത്തു നിന്നും ഉള്ളത്.
മെട്രോ നിരക്ക് മൊത്തത്തില്‍ കുറയ്ക്കാനും ആലോചനയുള്ളതായി സൂചനയുണ്ട്. മഹാരാജാസ് ഗ്രൗണ്ടിലേക്കു മെട്രോ ഓടിത്തുടങ്ങുന്നതോടെ ഇളവും ലഭിക്കുമെന്നാണ് മെട്രോ അധികൃതർ അറിയിക്കുന്നത്.കൊച്ചി വണ്‍ കാര്‍ഡ് ഉടമകള്‍ക്ക് 20 ശതമാനം നിരക്കില്‍ ഇപ്പോള്‍ ഇളവ് ലഭിക്കുന്നുണ്ട്. അത് 40 ശതമാനമാക്കും. കൂട്ടത്തോടെ യാത്ര ചെയ്യുന്നവര്‍ക്കു ഗ്രൂപ്പ് പാസ് നല്‍കാനുള്ള പദ്ധതിയും കെഎംആര്‍എല്ലിന്റെ പരിഗണയിലുണ്ട്.
ടിക്കറ്റ് നിരക്ക് കൂടുതലായതു കാരണമാണ് യാത്രക്കാരുടെ എണ്ണം കുറയുന്നതെന്നു വാർത്തകൾ ഉണ്ടായിരുന്നത്. നിലവില്‍ 13 കിലോമീറ്ററുള്ള ആലുവ മുതല്‍ പാലാരിവട്ടംവരെ 40 രൂപയാണു നിരക്ക്. 40 ശതമാനം ഇളവ് അനുവദിക്കുന്നതോടെ 24 രൂപയായി നിരക്ക് മാറും.
Post Your Comments