ബെര്‍ലിന്‍: ഐ.എസ് ഭീകരരുടെ കൈവശം നിരവധി വ്യാജപാസ്പോർട്ടുകൾ. ജര്‍മന്‍ പത്രം ബൈല്‍ഡ് ആം സോന്ടാഗാണ് ഭീകര സംഘടന ഇസ്ലാമിക് സ്റ്റേറ്റിന്റെ കൈവശം അച്ചടിക്കാത്ത 11,000 സിറിയന്‍ വ്യാജ പാസ്പോര്ട്ടുകളുഡെന്ന് റിപ്പോർട്ട് ചെയ്തത്. ഇവയിൽ വ്യക്തിഗതവിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല.അതിനാൽ ഇവ ആള്‍മാറാട്ടത്തിന് ഉപയോഗിക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് ബ്ലാങ്ക് പാസ്പോര്‍ട്ടുകളുടെ സീരിയല്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് ഫെഡറല്‍ പോലീസ് അറിയിച്ചു.
ജര്‍മന്‍ സുരക്ഷ വിഭാഗത്തിന് സിറിയന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് 18,002 ബ്ലാങ്ക് പാസ്പോര്ട്ടുകള് മോഷ്ടിക്കപ്പെട്ടിരുന്നതായി വിവരം ലഭിച്ചിരുന്നു. മറ്റു ഗ്രൂപ്പുകളുടെ കൈവശമാണ് ഇവയില്‍ ആയിരത്തോളം പാസ്പോര്ട്ടുകള്. ശൂന്യപാസ്പോര്ട്ടുകള് യൂറോപ്പിലെ മറ്റു രാജ്യങ്ങളിലേക്കും ജര്‍മനിയിലേക്കും അഭയാര്‍ഥികളെന്ന വ്യാജേന നുഴഞ്ഞുകയറാന്‍ ഭീകരര്‍ ഉപയോഗിക്കുന്നുണ്ടെന്ന് ബി കെഎ ഫെഡറല്‍ ക്രിമിനല്‍ പോലീസ് വക്താവ് പറഞ്ഞു.
വ്യാജ സിറിയന്‍ പാസ്പോര്ട്ടുകള് ഉപയോഗിച്ചാണ് 2015 നവംബറില്‍130 പേരുടെ മരണത്തിനിടയാക്കിയ പാരീസ് ആക്രമണം നടത്തിയവര്‍ എത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 2016ല്‍ 8,625 വ്യാജ പാസ്പോര്ട്ടുകള് ജര്‍മന്‍ മൈഗ്രേഷന്‍ അധികൃതര്‍ പിടിച്ചെടുത്തിയിരുന്നു.
Post Your Comments