Latest NewsIndiaNews

മോദിയുടേയും യോഗിയുടേയും ചിത്രം വരച്ച ഭാര്യയെ ഭര്‍ത്താവ് ഉപേക്ഷിച്ചു

വാരണാസിപ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങള്‍ വരച്ച 24 കാരിയായ ഭാര്യയെ ഭര്‍ത്താവ് ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലെ സികന്ദര്‍പൂരിലാണ് സംഭവം.

2016 നവംബര്‍ മാസത്തിലാണ് മാതുരി ഗ്രാമവാസിയായ നഗ്മ പര്‍വീണിനെ സികന്ദര്‍പപൂരിലെ ബസകിര്‍പൂര്‍ ഗ്രാമവാസിയായ പര്‍വേസ് ഖാന്‍ വിവാഹം കഴിച്ചത്. സ്ത്രീധനത്തെ ചൊല്ലി തന്‍റെ മകളെ മരുമകനും കുടുംബാംഗങ്ങളും പീഡിപ്പിക്കുമായിരുന്നുവെങ്കിലും അവള്‍ അവരോടൊത്ത് പോകാന്‍ ശ്രമിച്ചിരുന്നതായി നഗ്മയുടെ പിതാവ് ഷംസീര്‍ ഖാന്‍ പറഞ്ഞു.

ചിത്രം വയ്ക്കുന്നതില്‍ തല്പരയായ യുവതി അടുത്തിടെ പ്രധാനമന്ത്രിയുടേയും യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങള്‍ വരച്ച് ഭര്‍ത്താവിനെ കാണിച്ചു. എന്നാല്‍ ഇത് കണ്ട് നിയന്ത്രം വിട്ട ഭര്‍ത്താവ് യുവതിയെ മര്‍ദ്ദിച്ചതായി പോലീസ് പറഞ്ഞു.

യുവതി അറിയിച്ചതനുസരിച്ച് പിതാവ് ഷംസീര്‍ ഖാന്‍ ബസകിര്‍പൂരിലെത്തി മരുമകനോട്‌ സംസാരിച്ചെങ്കിലും പ്രശ്നപരിഹാരമുണ്ടായില്ല. യുവതിയ്ക്ക് ഭ്രാന്ത്‌ ആണെന്നായിരുന്നു ഭര്‍ത്താവിന്റെ വീട്ടുകാരുടെ ആരോപണം.തുടര്‍ന്ന് നഗ്മയും പിതാവും പോലീസ് സ്റ്റേഷനിലെത്തി നടന്ന സംഭവങ്ങള്‍ വിവരിച്ചു. മോദിയുടേയും യോഗിയുടെയും ചിത്രം വരച്ച തന്റെ മകള്‍ക്ക് അവര്‍ക്കൊപ്പം താമസിക്കാന്‍ യോഗ്യതയിലെന്ന് നഗ്മയുടെ ഭര്‍ത്താവും ബന്ധുക്കളും പറഞ്ഞതായി ഷംസീര്‍ ഖാന്‍ പോലീസിനോട് പറഞ്ഞു.

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സികന്ദര്‍ പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഓഫീസര്‍ അവിനാഷ് കുമാര്‍ സിംഗ് പറഞ്ഞു. നേരത്തെ ജൂലൈ 20 ന്, സ്ത്രീധനം ആവശ്യപ്പെട്ട് തന്നെ ഭര്‍ത്താവിന്റെ കുടുംബാംഗങ്ങള്‍ പീഡിപ്പിക്കുന്നതായി യുവതി പരാതി നല്‍കിയിരുന്നു. അതിന്റെ മധ്യസ്ഥ ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button