തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാവ് ശശികലയ്ക്കെതിരെ നടപടി എടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്കി. എഴുത്തുകാര്‍ക്ക് നേരെ നടത്തിയ വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തിലാണ് നടപടിയെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്. പ്രസംഗം പരിശോധിച്ച് നടപടി സ്വീകരിക്കാനാണ് മുഖ്യമന്ത്രി ഡിജിപിയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
എഴുത്തുകാര്‍ക്കുനേരെ ഭീഷണി മുഴക്കിയ സംഭവത്തില്‍ ശശികലയ്ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള നിരവധി കേസുകളില്‍ സംസ്ഥാന സര്‍ക്കാര്‍ മൗനത്തിലാണെന്നു ചെന്നിത്തല കൂട്ടിച്ചേർത്തു.
ശശികലയ്ക്കെതിരേ പോലീസ് സ്വമേധയാ കേസെടുക്കാത്തതു കൊണ്ട് വി.ഡി. സതീശൻ എംഎൽഎ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രസംഗവുമായ ബന്ധപ്പെട്ട മുഴുവൻ രേഖകളും പോലീസിന്റെ കൈയിലുണ്ടെന്നും പ്രസ്താവന നടത്തി 48 മണിക്കൂറായിട്ടും പോലീസ് നടപടിയെടുക്കാത്തത് ആശ്ചര്യപ്പെടുത്തിയെന്നും വി.ഡി സതീശൻ പറഞ്ഞു. സതീശിനു പുറമെ ഡിവൈഎഫ്ഐയും പോലീസിനെ സമീപിച്ചിട്ടുണ്ട്.
Post Your Comments