KeralaLatest NewsNews

ദിലീപ് അറസ്റ്റിലായിട്ട് 60 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഒന്നിനും വ്യക്തതയില്ലാതെ : പൊലീസ് വിട്ടുവീഴ്ചയോ ദയവോ കാണിയ്ക്കാതെ രണ്ടും കല്‍പ്പിച്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായിട്ട് ഇന്ന് രണ്ടുമാസം തികയുന്നു. എന്നാല്‍ ഇതുവരെ ദിലീപിനെതിരായ ശക്തമായ തെളിവുകള്‍ നിരത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. ഈ കേസില്‍ ജനപ്രിയതാരത്തിനെതിരെ പൊലീസ് ഇതുവരെ എടുത്ത നിലപാട് വളരെ കാഠിന്യമായിട്ടാണ്. ഒരു വിട്ടുവീഴ്ചയോ ദയവോ ദിലീപിനോട് പൊലീസ് കാണിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ ശക്തമായ തെളിവുകള്‍ പൊലീസിന് ലഭിച്ചു എന്ന് പറയുന്നതല്ലാതെ എന്ത് തെളിവാണ് ദിലീപിനെതിരെ ലഭിച്ചുവെന്ന് പറയാന്‍ ഇതുവരെയും പൊലീസ് തയ്യാറായിട്ടില്ല. ഇതാണ് സിനിമാക്കാരേയും ആരാധകരേയും ഒരു പോലെ കുഴക്കുന്നത്. മാത്രമല്ല രണ്ട് തവണ ഹൈക്കോടതിയില്‍ നിന്ന് ജാമ്യത്തിന് ശ്രമിച്ചുവെങ്കിലും അതും നിഷേധിക്കുകയായിരുന്നു.

അതേസമയം ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപിനായി പുതിയ ജാമ്യാപേക്ഷ ഉടന്‍ സമര്‍പ്പിക്കും. എന്നാല്‍ ജയിലിനുളളില്‍ കിടന്നും സിനിമാ മേഖലയെ സ്വാധീനിക്കാനുളള ശ്രമമാണ് ദിലീപിന്റേതെന്ന് കോടതിയെ അറിയിക്കാനുളള ഒരുക്കത്തിലാണ് പൊലീസ്.

ജൂലൈ പത്തിന് വൈകിട്ട് ആറരയ്ക്കായിരുന്നു സൂപ്പര്‍താരം ദീലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. 60 ദിവസമായി ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപിന്റെ മൂന്ന് ജാമ്യാപേക്ഷകള്‍ വിവിധ കോടതികള്‍ ഇതിനകം തളളി. ദിലീപിനെതിരെ പ്രഥമദ്യഷ്ട്യ തെളിവുണ്ടെന്നായിരുന്നു ഉത്തരവുകളില്‍ ഉണ്ടായിരുന്നത്. എന്നാല്‍ നാലാമത്തെ ജാമ്യാപേക്ഷയുമായി അടുത്തദിവസം തന്നെ ഹൈക്കോടതിയെ സമീപിക്കുകയാണ് വീണ്ടും. അവധിക്കുശേഷം കോടതി തുറക്കുന്ന 13 നോ അല്ലെങ്കില്‍ തൊട്ടടുത്ത ദിവസമോ പരിഗണനക്ക് കൊണ്ടുവരാനാണ് നീക്കം. എന്നാല്‍ ഇത്തവണയും ജാമ്യാപേക്ഷയെ നിശിതമായി എതിര്‍ക്കുമെന്നാണ് പൊലീസ് നിലപാട്.

ആഴ്ചകളായി തടവില്‍ കിടക്കുന്നത് എത്ര ശക്തനാണെന്നും എന്തുമാത്രം സ്വാധീനശക്തിയുണ്ടെന്നും തെളിയിക്കുന്നതാണ് ഗണേഷ് കുമാര്‍ നടത്തിയ പ്രസ്താവനയെന്നും സിനിമാക്കാരുടെ ജയിലിലെ കൂട്ടപ്പൊരിച്ചിലെന്നും കോടതിയില്‍ സ്ഥാപിക്കാനാണ് പൊലീസിന്റെ നീക്കം. സിനിമാക്കാര്‍ തന്നെ സാക്ഷികളായി കേസില്‍ ദിലീപ് പുറത്തിറങ്ങിയാല്‍ കേസ് തന്നെ അട്ടിമറിക്കപ്പെടുമെന്ന് വീണ്ടും നിലപാടെടുക്കും. ഗണേഷ് കുമാറിന്റെ ജയില്‍ സന്ദര്‍ശനത്തില്‍ ഗൂഡാലോചനയുണ്ടെന്ന് ആരോപിച്ച് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയിലും നല്‍കാനാണ് പൊലീസ് നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button