ErnakulamKeralaNattuvarthaLatest NewsNews

‘ഒരു മനുഷ്യനും അങ്ങനെ ചെയ്യാന്‍ പറ്റില്ല, ആ വാക്കുകള്‍ വിശ്വസിക്കുന്നു: സലീം കുമാര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റം ചെയ്തിട്ടില്ലെന്ന് വിശ്വസിക്കുന്നതായി നടന്‍ സലീം കുമാര്‍. കുറ്റം ചെയ്‌തോ എന്ന് താന്‍ ദിലീപിനോട് ചോദിച്ചിരുന്നു എന്നും അന്ന് മക്കളെ പിടിച്ച് സത്യം ചെയ്തിട്ട്, അങ്ങനെ ചെയ്തിട്ടില്ല എന്നാണ് നടന്‍ പറഞ്ഞതെന്നും സലീം കുമാര്‍ പറയുന്നു. ഒരു അഭിമുഖത്തിൽ സംസാരിക്കവെയാണ് സലീം കുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

സലീം കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ;

‘ദിലീപ് ചെയ്ത കാര്യങ്ങളൊന്നും ശരിയാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അയാളെ വിധിക്കേണ്ട ആളുകള്‍ നമ്മള്‍ അല്ല എന്നേ പറഞ്ഞുള്ളു. നമ്മള്‍ മാധ്യമങ്ങളോ, ജനങ്ങളോ അല്ല വിധി നടപ്പാക്കേണ്ടത്. അത് കോടതിയാണ് നടപ്പാക്കേണ്ടത്. ഞാന്‍ അത് മാത്രമേ പറഞ്ഞിട്ടുള്ളു. ശരിയാണോ തെറ്റാണോ എന്നൊന്നും നമ്മള്‍ നോക്കാന്‍ പോയിട്ടില്ല. അതിന്റെ പേരില്‍ അനുഭവിക്കാനുള്ളത് അനുഭവിച്ചോട്ടെ കുഴപ്പമില്ല. അത് ദിലീപ് ചെയ്തിട്ടുണ്ടെങ്കില്‍ അത് ശരിയാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. എന്നാല്‍, നമ്മള്‍ ജഡ്ജ് ചെയ്യാന്‍ ആരുമല്ല.

ജില്ലാ ആശുപത്രിയില്‍ പനിബാധിച്ച് ചികിത്സയ്ക്കെത്തിയ ഒന്നര വയസുകാരി മരിച്ചു; ചികിത്സാ പിഴവെന്ന് കുടുംബം

ചിലപ്പോള്‍ അയാള് തെറ്റുകാരനല്ലെങ്കിലോ? കോടതിയുടെ മുന്നില്‍ നില്‍ക്കുന്ന സംഭവമാണ്. അയാള് തെറ്റുകാരന്‍ അല്ലെങ്കില്‍ നമ്മള്‍ എന്തു ചെയ്യും. ഞാന്‍ ചോദിച്ചപ്പോ തെറ്റ് ചെയ്തില്ല എന്നാണ് പറഞ്ഞത്. ഞാന്‍ ചെയ്തിട്ടില്ല എന്ന് പറയുമ്പോള്‍ പിന്നെന്താ ചെയ്യും? ഇത് ശരിയാണോ ചെയ്‌തോ എന്ന് ചോദിച്ചപ്പോള്‍, മക്കളെ പിടിച്ച് സത്യം ചെയ്യുകയാണ്. ഞാന്‍ ഇത് ചെയ്തിട്ടില്ല എന്ന് പറഞ്ഞ്. ഞാന്‍ ആലോചിച്ചപ്പോള്‍ ഒരു മനുഷ്യനും അങ്ങനെ ചെയ്യാന്‍ പറ്റില്ല.

ഒരിക്കലും ഒരു മനുഷ്യന് അങ്ങനെ ചെയ്യാന്‍ പറ്റില്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അങ്ങനെ ചെയ്തിട്ടില്ലെന്ന് വിശ്വസിക്കാനാണ് എനിക്ക് ഏറ്റവും ഇഷ്ടം. അങ്ങനെ ചെയ്തിട്ടില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ ആ വിശ്വാസം ചിലപ്പോള്‍ ശരിയാകാം, തെറ്റാകാം’.

shortlink

Related Articles

Post Your Comments

Related Articles


Back to top button