ആലപ്പുഴ: സ്ത്രീക്ക് നിയമം നൽകുന്ന പ്രവിലേജ് ഉപയോഗിച്ച് നിയമപ്പോരാട്ടത്തിനിറങ്ങുമ്പോൾ ജനക്കൂട്ടത്തിന്റെ വൈകാരികതകളല്ല, കോടതിയിൽ സ്വീകാര്യമാകുന്നത് എന്ന ബോധ്യം ആവശ്യമാണെന്ന് അധ്യാപകനും സംവിധായകനുമായ ജോൺ ഡിറ്റോ. ബലാൽസംഗം ചെയ്യപ്പെട്ടുവെന്ന് ഒരു സ്ത്രീ പറഞ്ഞാൽ ഉടൻ നടപടിയെടുക്കുന്ന നിയമത്തിന് അടിസ്ഥാനം അന്തസ്സുള്ള ഒരു സ്ത്രീ സത്യമല്ലാതെ ഇത്തരമൊരു പരാതി ഉന്നയിക്കില്ല എന്ന ഉദാത്ത സങ്കൽപ്പത്തിൽ നിന്നാണെന്നും അതിന് അപവാദങ്ങൾ എത്ര വേണമെങ്കിലും കാട്ടാമെന്നും ജോൺ ഡിറ്റോ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
മാധ്യമങ്ങൾ സൃഷ്ടിക്കുന്ന പൊതുബോധം ആണ് ശരിയെന്ന് ഒരു കോടതിയും തുല്യം ചാർത്തില്ലെന്നും ഫ്രാങ്കോ കേസിൽ സംഭവിച്ചത് തന്നെയാണ് ദിലീപിനെതിരായ കേസും കോടതിയിൽ വന്നാൽ സംഭവിക്കാൻ പോകുന്നതെന്നും ജോൺ ഡിറ്റോ കൂട്ടിച്ചേർത്തു. കേസിൽ ഒന്നാം പ്രതിയെയല്ല ഗൂഢാലോചന നടത്തി എന്നാരോപിക്കുന്ന എട്ടാം പ്രതി ദിലീപിനെയാണ് മാധ്യമക്കോടതിയിൽ നികേഷും മറ്റും വിധിക്കുന്നതെന്നും നടിയെ ആക്രമിച്ച കേസിൽ വാദികളാണ് വിചാരണ നീട്ടാൻ ബലം പിടിക്കുന്നത്, പ്രതിഭാഗമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ജോൺ ടിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
ഫ്രാങ്കോയ്ക്കെതിരെയുള്ള ഹൈക്കോടതിക്കു മുന്നിലെ സമരത്തിന് സജീവമായി ഞാനുണ്ടായിരുന്നു. സമരം തീർന്ന് കഴിഞ്ഞപ്പോൾ ഷൈജു ആന്റണി എന്ന വക്കീലിന്റെ നേതൃത്വത്തിൽ SOS ( സേവ് ഔർ സിസ്റ്റേഴ്സ് ) എന്ന പ്രസ്ഥാനം ഉണ്ടായി. പക്ഷെ അതിന്റെ ഉദ്ദേശലക്ഷ്യങ്ങൾ പുറത്തുവന്നതോടെ ഞാൻ അതിൽ നിന്ന് പിൻവാങ്ങി.
കന്യാസ്ത്രീ 13 തവണ ബലാൽക്കാരത്തിനിരയായി എന്ന പരാതിയുന്നയിച്ചു. സഹപ്രവർത്തകരായ കന്യസ്ത്രീകൾ പരസ്യ സമരത്തിന് തയ്യാറായി. അത് ലോകം മുഴുവൻ വാർത്തയായി.
പാവങ്ങൾക്ക് കയറാൻ പറ്റാത്ത ഓഫീസാണ് ആരോഗ്യമന്ത്രിയുടേത്: വിമർശനവുമായി വി കെ പ്രശാന്ത്
പക്ഷെ സ്ത്രീക്ക് നിയമം നൽകുന്ന പ്രവിലേജ് ഉപയോഗിച്ച് നിയമപ്പോരാട്ടത്തിനിറങ്ങുമ്പോൾ ജനക്കൂട്ടത്തിന്റെ വൈകാരികതകളല്ല, കോടതിയിൽ സ്വീകാര്യമാകുന്നത് എന്ന ബോധ്യം ആവശ്യമാണ്. മുഖ്യസാക്ഷിസിസ്റ്റർ അനുപമ റിപ്പോർട്ടർ ചാനലിൽ നൽകിയ അഭിമുഖത്തിൽ പീഢനം നടന്ന വിവരം വിവാദമായപ്പോഴാണ് ഞങ്ങളറിഞ്ഞതെന്നാണ് പറഞ്ഞത്. സാക്ഷിയുടെ credibility അവിടെത്തീർന്നു. കൂടെക്കിടക്കാത്തതിന്റെ പകയാണ് മദർ സുപ്പീരിയർ സ്ഥാനത്തു നിന്ന് മാറ്റിയതും ദ്രോഹിക്കുന്നതുമെന്നും സിസ്റ്റർ പറഞ്ഞതായി അനുപമ പല തവണ ഇന്റർവ്യൂവിൽ പറയുന്നുണ്ട്. പിന്നെങ്ങനെ പീഢനം നടന്നുവെന്ന് തെളിയിക്കും?
മറ്റൊന്ന് സിസ്റ്ററിന്റെ മൊബൈൽ ഒളിപ്പിച്ചു. ഇങ്ങനെ വന്നാൽ ഈ കേസ് തള്ളിക്കാൻ രാമൻ പിള്ള തന്നെ വേണ്ട, മമ്മൂട്ടി വാദിച്ചാലും മതി. ഷൈജു ആന്റണിയും ടീമും വിമത വൈദികരും ഈ കേസ് ആലഞ്ചേരി പിതാവിനെതിരെ ഉപയോഗിക്കാനാണ് ശ്രമിച്ചത്.. ഇവരുടെ മണ്ടത്തരങ്ങളും സ്വാധീനങ്ങളും കോടതി എടുത്ത് പറഞ്ഞിട്ടുണ്ട്.
ബലാൽസംഗം ചെയ്യപ്പെട്ടുവെന്ന് ഒരു സ്ത്രീ പറഞ്ഞാൽ ഉടൻ നടപടിയെടുക്കുന്ന നിയമത്തിന് അടിസ്ഥാനം അന്തസ്സുള്ള ഒരു സ്ത്രീ സത്യമല്ലാതെ ഇത്തരമൊരു പരാതി ഉന്നയിക്കില്ല എന്ന ഉദാത്ത സങ്കൽപ്പത്തിൽ നിന്നാണ്. അതിന് അപവാദങ്ങൾ എത്ര വേണമെങ്കിലും കാട്ടാം.
മാധ്യമങ്ങൾ സൃഷ്ടിക്കുന്ന പൊതുബോധം ആണ് ശരിയെന്ന് ഒരു കോടതിയും തുല്യം ചാർത്തില്ല. ഇത് തന്നെയാണ് ദിലീപിനെതിരായ കേസും കോടതിയിൽ വന്നാൽ സംഭവിക്കാൻ പോകുന്നത്. ഒന്നാം പ്രതിയല്ല ഗൂഢാലോചന നടത്തി എന്നാരോപിക്കുന്ന എട്ടാം പ്രതി ദിലീപിനെയാണ് മാധ്യമക്കോടതിയിൽ നികേഷും മറ്റും വിധിക്കുന്നത്.
നടിയാക്രമക്കേസിൽ വാദികളാണ് വിചാരണ നീട്ടാൻ ബലം പിടിക്കുന്നത്. പ്രതിഭാഗമല്ല.
ദിലീപിനെതിരെ ബാലചന്ദ്രകുമാറും പോലീസും , വാരസ്യാരും ഒടിയൻ മേനോനും സിനിമയിലെ സൂപ്പർ താരങ്ങളും മറ്റും ചേർന്ന് എട്ടാം പ്രതിയായ ദിലീപിനെ ചവിട്ടിത്താഴ്ത്താൻ ആയുധമാക്കുന്നത് ഒന്നാം പ്രതിയുടെ മൊഴിയും അവൻ അവന്റെ അമ്മയ്ക്കെഴുതിയെന്ന് പറയുന്ന കത്തിന്റെ ഫോട്ടോ കോപ്പിയുമാണ്.
ബാല ചന്ദ്രകുമാർ മാധ്യമങ്ങൾക്കു നൽകിയ ഇന്റർവ്യൂ കളെല്ലാം തന്നെ തിരിഞ്ഞു കൊത്തും. ഉദാഹരണത്തിന് നാലു ദിവസം മുമ്പ് 24 ചാനലിൽ അഭിലാഷ് മോഹനുമായുള്ള ഇന്റർവ്യൂവിൽ ബാലചന്ദ്രകുമാർ പറയുന്നുണ്ട്. 2017 ൽ നടിയാക്രമണക്കേസ് ഉണ്ടായപ്പോൾ ആലുവയിലെ വാടക വീട് പൂട്ടി താൻ തിരുവനന്തപുരത്തേക്ക് പോകാൻ നിൽക്കുമ്പോൾ സ്പെഷൽ ബ്രാഞ്ചു പോലീസ് ബാലചന്ദ്രകുമാറിനെ വിളിച്ചു. ദിലീപുമായി ബന്ധമെന്ത് എന്ന് ചോദിച്ചു. അപ്പോൾ സിനിമയുടെ ആവശ്യത്തിന് ആണ് പോയത് എന്ന് പറഞ്ഞു. ഇത് കേട്ട പാടെ ബുദ്ധിമാനായ അഭിലാഷ് വേഗം ഇടപെട്ട് വിഷയം skip ചെയ്തു.
അതായത് 2017 മുതൽ പോലീസുമായി ബാലചന്ദ്രകുമാർ ബന്ധപ്പെട്ടിരുന്നുവെന്നുവെന്നും അതിനു ശേഷം മന:പൂർവ്വമാണ് ബാലചന്ദ്രകുമാർ ദിലീപിന്റെ വീട്ടിൽക്കടന്ന് റെക്കോഡ് ചെയ്തതെന്ന് തെളിയും. അതു മതി ബാലു സർ പ്രതിയാകാൻ. ബാലചന്ദ്രകുമാർ പറയുന്നതുപോലെ ദിലീപ് ഗുണ്ടാ നേതാവോ കൊലപാതകിയോ അല്ല എന്ന് എനിക്കുറപ്പുണ്ട്.
മറ്റൊന്ന് എല്ലാരും മന:പൂർവ്വം മറക്കുന്ന ഒന്നുണ്ട്. പൾസർ സുനി നടിയെ പീഡിപ്പിച്ച വണ്ടി നടനും സംവിധായകനുമായിരുന്ന ലാലിന്റെതാണ്. ലാലിന്റെ ഭാര്യയുടെ പേരിലാണ് വണ്ടി എന്നാണറിവ്. ക്രൈം നടന്ന വണ്ടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല. ഓടിച്ച ഡ്രൈവർ മാർട്ടിൻ ലാലിന്റെ ലാൽ മീഡിയയുടെ ഡ്രൈവറാണ്.
നടിയുമായി താൻ വരുന്നുണ്ട് എന്ന് പൾസർ സുനിയെ അറിയിച്ചതാരാണ്. ? ലാലിന്റെ കുടുംബത്തിന് ഈ നടിയുമായി പ്രശ്നമുണ്ടായിരുന്നോ? ഒന്നു മുതൽ 7 വരെ പ്രതികളും വാദികളും ഒന്നിച്ചു ചേർന്നതിന്റെ കാര്യമെന്താണ്? ദിലീപിനെയും കാവ്യാ മാധവനേയും തകർക്കുവാൻ ഈ കേസ് ഉപയോഗിക്കുകയാണെന്നാണ് മനസ്സിലാവുന്നത്.
ബാലചന്ദ്രകുമാർ Spanish തോക്ക് അനൂപിന്റെ വീട്ടിൽക്കണ്ടു എന്നും, മറ്റുമൊക്കെ പറഞ്ഞ് കുറച്ചു കാലം ഭീതിയുണ്ടാക്കാമെന്നല്ലാതെ യാതൊരു കാര്യവുമില്ല. പക്ഷെ ദിലീപിനെതിരെ പൊതുബോധം സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു. ദിലീപ് കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടുന്നതിൽ എനിക്ക് ഒരു സങ്കടവുമില്ല.
പക്ഷെ നികേഷും മാധ്യമങ്ങളും വിധി പ്രസ്താവിക്കുന്നതിനെ വെള്ളം തൊടാതെ വിഴുങ്ങാൻ ഞാൻ തീരുമാനിച്ചിട്ടില്ല. (തുടരും )
Post Your Comments