തിരുവല്ല•ഒന്നരദിവസം നാല് ഡിപ്പ് ഇട്ടതിന് തിരുവല്ലയിലെ മെഡിക്കല്‍ മിഷന്‍ ആശുപത്രി ഈടാക്കിയത് 10,638 രൂപ. കൂടാതെ ജി.എസ്.ടി ഈടക്കിയതിലും ക്രമക്കേട് നടത്തിയിട്ടുണ്ട്. 10,638 രൂപ രൂപയുടെ ബില്ലില്‍ 220 രൂപ ജി.എസ്.ടി ഈടാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് എത്ര ശതമാനം ആണെന്നോ ഏത് ഇനത്തിനാണ് ജി.എസ്.ടി ഈടാക്കിയതെന്നോ ആശുപത്രി അധികൃതര്‍ ബില്ലില്‍ വ്യക്തമാക്കിയിട്ടില്ല. ജി.എസ്.ടിയുടെ പേരില്‍ നടക്കുന്ന കൊള്ളയുടെ ഏറ്റവും വ്യക്തമായ തെളിവാണ് അനൂപ് എന്ന യുവാവിന് ആശുപത്രിയില്‍ നിന്ന് ലഭിച്ച ബില്ല്.
ബില്ലിനെക്കുറിച്ച് അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റിൽ അന്വേക്ഷിച്ചിട്ട് തൃപ്തികരമായ മറുപടി നൽകാനോ അധികമായി ഈടാക്കിയ തുക തിരികെ നൽകാനോ അവർ തയ്യാറായുമില്ലെന്ന് അനൂപ് പറയുന്നു.
ആശുപത്രികളെ സർക്കാർ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളതാണ്. ആശുപത്രിയിലെ ഫാർമ്മസിയിൽ നിന്ന് വാങ്ങുന്ന മരുന്നുകൾക്ക് പോലും ജിഎസ്ടി നൽകേണ്ടതില്ല എന്നാണ് നിയമം. ഈ സാഹചര്യത്തിൽ TMM ആശുപത്രി നിയമവിരുദ്ധമായാണ് ഈ ബില്ലിൽ നികുതി വാങ്ങിയിരിക്കുന്നതെന്ന് വ്യക്തമാണ്. ജിഎസ്ടി ബില്ലിൽ എന്തൊക്കെ വിവരങ്ങൾ ഉണ്ടായിരിക്കണം എന്ന് കൃത്യമായ നിർദ്ദേശം സർക്കാർ നൽകിയിട്ടുണ്ട്. അതുപ്രകാരം ബില്ലിൽ ഐറ്റം തിരിച്ച് വിലയും ജിഎസ്ടി നിരക്കും പ്രിന്റ് ചെയ്തിരിക്കണം. കൂടാതെ SGST, CGST എന്നിവ പ്രത്യേകമായും കാണിച്ചിരിക്കണം. ഐറ്റത്തിന്റെ HSN/SAC കോഡും കൊടുത്തിരിക്കണം. ഈ വിവരങ്ങളൊന്നും ബില്ലിൽ ഇല്ല. ചുരുക്കത്തിൽ എന്തിനാണ് ടാക്സ് വാങ്ങിയതെന്ന് അറിയാൻ ഒരു മാർഗ്ഗവുമില്ല.
ഇങ്ങനെയാണെങ്കിൽ, ജിഎസ്ടി തുടങ്ങിയ ഈ രണ്ട് മാസത്തിനുള്ളിൽ രോഗികളുടെ ലക്ഷക്കണക്കിന് രൂപ നികുതിയെന്ന പേരിൽ നിയമവിരുദ്ധമായി ഇവർ ഈടാക്കിയിട്ടുണ്ടാകുമെന്ന് ന്യായമായും സംശയിക്കാവുന്നതാണെന്നും അനൂപ് പറയുന്നു.
അനൂപിന്റെ ഫേസ്ബുക്ക് പോസ്റ്റ്
Post Your Comments