ന്യൂഡൽഹി: ഇന്നത്തെ ഇന്ത്യക്ക് എന്തോ കുഴപ്പമുണ്ടെന്ന അഭിപ്രായ പ്രകടനവുമായി എഴുത്തുകാരൻ ചേതൻ ഭഗത് രംഗത്ത്. സമകാലീന സംഭവങ്ങളുടെ പശ്ചത്താലത്തിലാണ് ചേതൻ ഭഗത് ഭരണകൂടങ്ങൾക്കെതിരേ വിമർശനവുമായി രംഗത്തു വരുന്നത്. മാധ്യമപ്രവർത്തകയായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു ശേഷാണ് ട്വീറ്റിലൂടെ ചേതൻ ഭഗത് നിലപാട് വ്യക്തമാക്കിയത്.
കുഞ്ഞുങ്ങൾ ഓക്സിജൻ കിട്ടാതെ ജീവൻ വെടിയുന്നു. പ്രശസ്തരായ ഡോക്ടർ പോലും മഴ കാരണം മാൻഹോളിൽ വീണു മരിക്കുന്നു. മനസിലുള്ള കാര്യങ്ങൾ പറഞ്ഞതു കൊണ്ട് മാധ്യമപ്രവർത്തക കൊല്ലപ്പെടുന്നു. ഇന്നത്തെ എന്റെ ഇന്ത്യയ്ക്ക് എന്തോ കുഴപ്പമുണ്ടെന്നാണ് ചേതൻ ഭഗത് ട്വിറ്ററിൽ പറയുന്നത്.
Post Your Comments