Latest NewsIndiaNews

റിപ്പബ്ലിക്കില്‍ നിന്നും മാധ്യമപ്രവര്‍ത്തക രാജിവച്ചു: കാരണം ഇതാണ്

മുംബൈമാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ റിപ്പബ്ലിക് ടി.വി സ്വീകരിച്ചിരിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് വനിതാ മാധ്യമപ്രവര്‍ത്തക റിപ്പബ്ലിക് ടി.വിയില്‍ നിന്നും രാജി വച്ചു. കൊല്‍ക്കത്ത സ്വദേശിനിയായ സുമാന നന്ദിയാണ് രാജി വച്ചത്. ഫേസ്ബുക്കിലൂടെയാണ് സുമാന താന്‍ രാജിവച്ച വിവരം അറിയിച്ചത്. കൊലയാളികളെ ചോദ്യം ചെയ്യാതെ പ്രതിപക്ഷത്തെ ചോദ്യം ചെയ്യുന്ന റിപ്പബ്ലിക് ടിവിയുടെ നിലപാടാണ്‌ സുമാനയെ ചൊടിപ്പിച്ചത്.

മാധ്യമപ്രവര്‍ത്തനത്തില്‍ വളരെ ചെറിയ ഒരു കരിയര്‍ ആണ് തന്റെതെങ്കിലും താന്‍ ജോലി ചെയ്ത എല്ലാ സ്ഥാപനങ്ങളെപ്പറ്റിയും തനിക്ക് അഭിമാനമേ തോന്നിയിട്ടുള്ളൂവെന്ന് സുമാന പറഞ്ഞു. പക്ഷെ, എനിക്കിന്ന് ലജ്ജ തോന്നുന്നു. രു സ്വതന്ത്ര്യ മാധ്യമ സ്ഥാപനം ജനങ്ങളെ വഞ്ചിക്കുന്ന സര്‍ക്കാരിനെ ന്യായീകരിക്കുന്നു. അതും പരസ്യമായി.

ദിവസങ്ങള്‍ക്ക് മുന്‍പ് ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകരില്‍ നിന്ന് വധഭീഷണി നേരിട്ടിരുന്ന ഒരു മാധ്യമപ്രവര്‍ത്തക ക്രൂരമായി കൊലചെയ്യപ്പെട്ടിരിക്കുന്നു. കൊലപാതകികളെ ചോദ്യം ചെയ്യുന്നതിന് പകരം നിങ്ങള്‍ പ്രതിപക്ഷത്തെയാണോ ചോദ്യം ചെയ്യേണ്ടത്? എവിടെയാണ് സത്യസന്ധത? നമ്മള്‍ എങ്ങോട്ടാണ് പോകുന്നത്?

ചില മാധ്യമപ്രവര്‍ത്തകര്‍ ഈ കൊലപാതകത്തെ ആഘോഷിക്കുക വരെ ചെയ്യുന്നു (ഗൗരി സ്വയം വിളിച്ചുവരുത്തിയതാണ് ഇതെന്ന്). അതെ, ഇതു തന്നെയാണ് സൗദി അറേബ്യയിലും നോര്‍ത്ത് കൊറിയയിലും സംഭവിക്കുന്നത്. ഈ രാജ്യങ്ങള്‍ക്കൊപ്പമെത്താന്‍ ഇനി അധികം മരണങ്ങളുടെ ദൂരമില്ല.

നാലാം തൂണ് അതിന്റെ ആത്മാവിനെ വിറ്റുകഴിഞ്ഞാല്‍, സമൂഹം എങ്ങോട്ടുപോകും? ഞങ്ങള്‍ നിങ്ങളെ തോല്‍പിച്ചു മാം. ഇത്രമാത്രമേ എനിക്കറിയൂ, നിങ്ങളിപ്പോള്‍ കുറച്ചുകൂടി നല്ലയിടത്താണ് എത്തിപ്പെട്ടിരിക്കുന്നത്.

റിപ്പബ്ലിക് ടി.വിയ്ക്ക് താന്‍ അര്‍ഹിക്കുന്ന പ്രാധാന്യം മാത്രമേ നല്‍കുകയുള്ളൂവെന്നും എന്റെ സിവിയില്‍ ഞാന്‍ തൊഴില്‍ ചെയ്തിരുന്ന സ്ഥാപനമായി റിപ്പബ്ലിക് ടിവിയെ അടയാളപ്പെടുത്തില്ലെന്നും സുമാന പറയുന്നു. തന്‍റെ ഫേസ്ബുക്ക്‌ പേജിലെ തൊഴിലിടങ്ങളില്‍ നിന്നും റിപ്പബ്ലിക് ടി.വിയെ സുമാന ഒഴിവാക്കിയിട്ടുണ്ട്. വഞ്ചകരുടെ ഈ സ്ഥാപനത്തില്‍ ജോലി ചെയ്തതില്‍ ഞാന്‍ പശ്ചാത്തപിക്കുന്നു എന്ന് പറഞ്ഞാണ് സുമാന കുറിപ്പ് അവസാനിപ്പിക്കുന്നത്.

റിപ്പബ്ലിക് ടി.വി മേധാവി അര്‍ണാബ് ഗോസ്വാമിയ്ക്കൊപ്പം ടൈംസ് നൌ ചാനലിലും ജോലി ചെയ്തിട്ടുള്ള മാധ്യമപ്രവര്‍ത്തകയാണ് സുമാന നന്ദി.

shortlink

Related Articles

Post Your Comments

Related Articles


Back to top button