Latest NewsEuropeNewsUKInternational

കോളനി വാഴ്ചയിൽ നിന്നും സമ്പൂർണ്ണ മോചനം: ബാർബഡോസ് റിപ്പബ്ലിക് ആയി

ലണ്ടൻ: കോളനി വാഴ്ചയിൽ നിന്നും സമ്പൂർണ്ണ മോചനം നേടിയ ബാർബഡോസ് റിപ്പബ്ലിക് ആയി. രാജ്യത്തിന്റെ പരമാധികാരിസ്ഥാനത്ത് നിന്നും എലിസബത്ത് രാജ്ഞി-II യെ ഔദ്യോഗികമായി നീക്കം ചെയ്യുകയും രാജ്യത്തിന്റെ പ്രഥമ പ്രസിഡന്റായി സാന്ദ്രാ മേസണ്‍ അധികാരമേല്‍ക്കുകയും ചെയ്തു. തുടർന്ന് ബ്രിട്ടന്റെ റോയല്‍ സ്റ്റാൻഡേർഡ് പതാക താഴ്ത്തുകയും സ്വന്തം പതാക ഉയര്‍ത്തുകയും ചെയ്തു.

Also Read:ദർശനത്തിനായി ഭക്തർക്ക് കടൽ വഴിമാറിക്കൊടുക്കും: പഞ്ചപാണ്ഡവര്‍ ആരാധിച്ചിരുന്ന ഈ ക്ഷേത്ര അതിശയം

ബാർബഡോസ് തലസ്ഥാനമായ ബ്രിഡ്ജ്ടൗണിലായിരുന്നു ഔദ്യോഗിക ചടങ്ങുകൾ. ബാര്‍ബഡോസ് പാര്‍ലമെന്റിന്റെ ഇരു സഭകളും സംയുക്തമായി സമ്മേളിക്കുകയും സാന്ദ്രാ മേസണെ രാജ്യത്തിന്റെ പ്രസിഡന്റായി തിരഞ്ഞെടുത്ത വിവരം സ്പീക്കര്‍ ആര്‍തര്‍ ഹോളണ്ട് പ്രഖ്യാപിക്കുകയുമായിരുന്നു. കഴിഞ്ഞ മാസമായിരുന്നു പ്രസിഡണ്ട് തെരഞ്ഞെടുപ്പ്.

മിയ ആമർ ആണ് ബാർബഡോസ് പ്രധാനമന്ത്രി. പ്രിന്‍സ് ഓഫ് വെയില്‍സ് ആയ ചാള്‍സും ചടങ്ങിൽ സന്നിഹിതനായിരുന്നു. ബാര്‍ബഡോസിന്റെ 55-ാം സ്വാതന്ത്ര്യദിനമായ നവംബർ 30നാണ് രാജ്യം റിപ്പബ്ലിക് ആയത്. 1625-ലാണ് ബാര്‍ബഡോസ് ബ്രിട്ടീഷ് ആധിപത്യത്തിൻ കീഴിലാകുന്നത്. നൂറ്റാണ്ടുകൾ നീണ്ട കോളനി ഭരണത്തിനൊടുവിൽ 1966 നവംബര്‍ 30-ന് ബാര്‍ബഡോസ് സ്വതന്ത്രമാകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button