Latest NewsIndia

റിപ്പബ്ലിക് ദിനത്തിൽ ബ്രഹ്മകമലം മുദ്രണം ചെയ്ത തൊപ്പി ധരിച്ച് പ്രധാനമന്ത്രി : കഴുത്തിൽ മണിപ്പൂരി അംഗവസ്ത്രം

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ബ്രഹ്മകമലം മുദ്രണം ചെയ്ത തൊപ്പി ധരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതോടൊപ്പം അദ്ദേഹം കഴുത്തിൽ ധരിച്ചിരുന്നത് മണിപ്പൂരി അംഗവസ്ത്രവും അദ്ദേഹം കഴുത്തിൽ ധരിച്ചിരുന്നു. രാജ്യം എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിലാണ് വിവിധ സംസ്ഥാനങ്ങളുടെ സാംസ്കാരിക പാരമ്പര്യത്തെ വ്യക്തമാക്കുന്ന തനതു വസ്ത്രങ്ങൾ ധരിച്ചു കൊണ്ട് പ്രധാനമന്ത്രി സന്നിഹിതനായത്.

ഉത്തരാഖണ്ഡിന്റെ ഔദ്യോഗിക പുഷ്പമാണ് ബ്രഹ്മകമലം. അപൂർവമായ ഈ പുഷ്പം വിൽക്കുന്നത് സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ധരിച്ചിരിക്കുന്ന തൊപ്പിയിൽ ബ്രഹ്മകമലം മുദ്രണം ചെയ്തിരിക്കുന്നു. തങ്ങളുടെ സംസ്ഥാനത്തിന്റെ പൈതൃകത്തെ അനുസ്മരിപ്പിക്കുന്ന തൊപ്പി അദ്ദേഹം ഈ അവസരത്തിൽ ധരിച്ചതിന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ദാമി നന്ദി അറിയിച്ചു. 1.25 കോടി ജനങ്ങളാണ് ഉത്തരാഖണ്ഡിലുള്ളതെന്നും അവർക്കെല്ലാം വേണ്ടി താൻ നന്ദി പറയുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

മണിപ്പൂരിലെ ‘ലെയ്റും ഫീ’ എന്നറിയപ്പെടുന്ന അംഗവസ്ത്രവും പ്രധാനമന്ത്രി കൂടെ ധരിച്ചിരുന്നു. ആ വസ്ത്രത്തിൽ അദ്ദേഹത്തെ കണ്ട നിമിഷം തങ്ങൾക്ക് വളരെയധികം സന്തോഷം തോന്നിയെന്നും, മണിപ്പൂർ സംസ്ഥാനം മുഴുവൻ അഭിമാനിക്കുന്നുവെന്നും മണിപ്പൂർ മുഖ്യമന്ത്രി ബിശ്വജിത് സിംഗ് ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button