Latest NewsNewsGulf

അബുദാബിയില്‍ ഇന്ത്യന്‍ പ്രവാസിയ്ക്ക് 12 കോടി സമ്മാനം: മലയാളികള്‍ അടക്കം നിരവധി ഇന്ത്യക്കാര്‍ക്ക് സമ്മാനം

അബുദാബിഅബുദാബി റാഫിളില്‍ ഇന്ത്യക്കാരനായ പ്രവാസിയ്ക്ക് 7 മില്യണ്‍ ദിര്‍ഹം ( ഏകദേശം 12.21 കോടി രൂപ) സമ്മാനം. മനേകുടി വര്‍ക്കി മാത്യൂവാണ് അബുദാബി ബിഗ്‌ ടിക്കറ്റില്‍ വിജയിയായത്.

സൂപ്പര്‍ 7 സീരീസിലെ 024039 എന്ന ടിക്കറ്റ് നമ്പര്‍ ആണ് വര്‍ക്കി മാത്യൂവിനെ വിജയിയാക്കിയത്. വ്യാഴാഴ്ചയാണ് അബുബബി ബിഗ്‌ ടിക്കറ്റ് ബംബര്‍ സമ്മാന വിജയികളെ പ്രഖ്യാപിച്ചത്.

മലയാളിയടക്കം 6 ഇന്ത്യക്കാര്‍ക്കും ഒരു യു.എ.ഇ സ്വദേശിക്കും 100,000 ദിര്‍ഹം വീതം സമാനമായി ലഭിച്ചു.

കഴിഞ്ഞമാസം ഇന്ത്യക്കാരനായ കൃഷ്ണം രാജുവിന് അബുദാബി ബിഗ്‌ ടിക്കറ്റ് നറുക്കെടുപ്പില്‍ 5 മില്യണ്‍ ദിര്‍ഹം സമാനമായി ലഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button