Latest NewsIndiaNews

എസ് രാമചന്ദ്രൻ പിള്ള സി. പി. എം പോളിറ്റ് ബ്യുറോയിൽ നിന്ന് പുറത്തേക്ക്?

ന്യൂഡൽഹി: സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനു എഴുപതാം വയസ്സിൽ സജീവരാഷ്‌ട്രീയ പ്രവർത്തനം മതിയാക്കണമെന്നു താല്പര്യം ഉണ്ടായിരുന്നു. കാരാട്ടിന് അടുത്ത ഫെബ്രുവരി 7 ന് 70 വയസ്സ് തികയും. അതിനാൽ ഹൈദരാബാദിൽ അടുത്ത പാർട്ടി കോൺഗ്രസിൽ കാരാട്ട് പാർട്ടി കേന്ദ്ര കമ്മിറ്റിയിലും (സിസി) പൊളിറ്റ് ബ്യൂറോയിലും (പിബി) നിന്ന് ഒഴിവാകുമോ? എന്ന ചോദ്യം ഇപ്പോൾ നിലനിൽക്കുകയാണ്.

എന്നാൽ എഴുപതിൽ വിരമിക്കുകയെന്നു താൻ നേരത്തേ പറഞ്ഞതു പൊതുവായൊരു അഭിപ്രായമാണെന്നും ഇപ്പോൾ അതു പ്രായോഗികമാവണമെന്നില്ലെന്നുമാണു കാരാട്ട് പറയുന്നത്.

ദേശീയ നേതൃത്വത്തിൽനിന്ന് കാരാട്ടിന് 70 തികയുന്ന അന്നുതന്നെ എൺപതു പൂർത്തിയാക്കുന്ന എസ്.രാമചന്ദ്രൻപിള്ള ഒഴിവാകാനാണ് സാധ്യത. പിണറായി പക്ഷത്തിന്റെ ഡൽഹിയിലെ നെടുംതൂണായ എസ്‌ആർപി പ്രത്യേക ക്ഷണിതാവാകുമോയെന്നു പാർട്ടി കോൺഗ്രസ് തീരുമാനിക്കും.

വോട്ടവകാശമില്ലാത്ത പ്രത്യേക ക്ഷണിതാവായിരിക്കുമ്പോഴും സിസിയിലെ ശക്‌തമായ വിമതശബ്‌ദമായ വിഎസ് 22–ാം പാർട്ടി കോൺഗ്രസിനുശേഷവും അങ്ങനെ തുടരുമെന്നാണു സൂചന. എന്നാൽ, പിണറായിപക്ഷ നിലപാടു നിർണായകമാവാം

shortlink

Related Articles

Post Your Comments

Related Articles


Back to top button