ദുബായ്: ഫിലിപ്പിനോ അധ്യാപകനെ പോലിസ് അറസ്റ്റ് ചെയ്തു. സിറിയക്കാരിയായ വിദ്യാര്‍ഥിനിക്ക് മൊബൈല്‍ ഫോണ്‍ വഴി അശ്ലീല സന്ദേശങ്ങളയച്ച അധ്യാപകനാണ് പിടിയിലായത്. മാതാവിന്റെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. അല്‍ തവാര്‍ സ്കൂളിലാണ് സംഭവം നടന്നത്.
ആറാം ക്ലാസ്സുകാരിയായ കുട്ടിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും കാര്യമായ മാറ്റം പ്രകടമാവുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേദന അനുഭവപ്പെടുന്നതായി പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മാതാവ് നടത്തിയ അന്വേഷണത്തിലാണ് കംപ്യൂട്ടര്‍ അധ്യാപകനില്‍ നിന്ന് മകള്‍ പീഡനത്തിനിരയായതായി അവര്‍ക്ക് ബോധ്യമായത്. ആദ്യം കുട്ടിയില്‍ പെട്ടെന്നുണ്ടായ മാറ്റത്തിന്റെ കാരണം തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. സംശയം തോന്നി കുട്ടിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ പുറത്തുവന്നത്.
തുടര്‍ന്ന് സ്കൂള്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. സ്കൂള്‍ അധികൃതര്‍ വിവരം പോലിസിന് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കുട്ടിക്ക് വാട്ട്സാപ്പ് വഴി അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചിരുന്നതായും കുട്ടിയുടെ അശ്ലീല ചിത്രങ്ങള്‍ അയക്കാന്‍ ആവശ്യപ്പെട്ടിരുന്നതായും പോലിസ് കണ്ടെത്തി. ഇയാള്‍ കുറ്റം സമ്മതിച്ചതായും പോലിസ് അറിയിച്ചു. പീഡനത്തെ തുടര്‍ന്ന് കുട്ടി സഹപാഠികളോടും മറ്റും ആത്മഹത്യാ പ്രവണത പ്രകടിപ്പിച്ചിരുന്നതായും അല്‍ ഖുസൈസ് പോലിസ് അറിയിച്ചു.
Post Your Comments