Latest NewsIndia

മോഹൻ ഭാഗവതിന്റെ സെമിനാറിന് അനുമതി നിഷേധിച്ചു

കൊല്‍ക്കത്ത: ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്തയില്‍ നടക്കാനിരുന്ന ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് പങ്കെടുക്കാനിരുന്ന പരിപാടിക്ക് ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. പരിപാടിക്കായി ബുക്ക് ചെയ്തിരുന്ന സര്‍ക്കാര്‍ ഹാളിനുള്ള അനുമതിയാണ് റദ്ദാക്കിയത്. വിജയദശമിയോടും മുഹറം പത്തിനോടും അടുത്ത ദിവസമാണ് പരിപാടി നടത്താനിരുന്നത്. അതിനാല്‍ തരത്തിലുള്ള പ്രശ്ന സാധ്യത കണക്കിലെടുത്താണ് മമത സര്‍ക്കാറിന്‍റെ നടപടി.

ഗവര്‍ണര്‍ കേസരിനാഥ് തൃപാദിയും പരിപാടിയിലെ മുഖ്യാതിഥിയാണ്. ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തില്‍ സിസ്റ്റര്‍ നിവേദിതയുടെ പങ്ക് എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറിനാണ് വേദി നിഷേധിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി ജൂലൈയില്‍ തന്നെ സര്‍ക്കാറിന്‍റെ അനുമതി തേടിയിരുന്നു. എന്നാല്‍ ആഗസ്റ്റ് 31 ന് ഓഡിറ്റോറിയത്തിന്‍റെ ബുക്കിങ് സര്‍ക്കാര്‍ റദ്ദാക്കുകയായിരുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു. പരിപാടിക്ക് അനുമതി നല്‍കാത്തതില്‍ പ്രതിഷേധവുമായി ആര്‍.എസ്.എസ് രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button