Latest NewsIndia

ബിജെപിയുടെ ചലോ മംഗളൂരൂ റാലി കടന്നുപോകുന്ന സ്ഥലങ്ങളില്‍ നിരോധനാജ്ഞ

ബംഗളൂരു ; ബിജെപിയുടെ ‘ചലോ മംഗളൂരൂ’ റാലി കടന്നുപോകുന്ന സ്ഥലങ്ങളില്‍ ബംഗളൂരൂ പൊലീസ് കമ്മീഷണർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കര്‍ണാടകയില്‍ ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് റാലി പ്രഖ്യാപിച്ചത്. എട്ട് ജില്ലകളില്‍നിന്ന് ബൈക്ക് റാലിക്കായി എത്തിയവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് റാലിക്കുള്ള അനുമതി നിഷേധിച്ചതെന്നും റാലിക്കെത്തിയ വാഹനങ്ങള്‍ പൊലീസ് തടഞ്ഞുവച്ചിരിക്കുകയാണെന്നും മംഗളൂരു പൊലീസ് അറിയിച്ചു.അതേസമയം, റാലിയുമായി മുന്നോട്ടു പോകുമെന്ന് ബിജെപി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button