Latest NewsIndiaNews

സുനന്ദ പുഷ്‌കര്‍ കേസ്: പോലീസിന് കോടതിയുടെ രൂക്ഷവിമര്‍ശം

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ കേസില്‍ പോലീസിന് കോടതിയുടെ രൂക്ഷവിമര്‍ശനം. മരണം നടന്ന മുറി വീണ്ടും പരിശോധിച്ച പോലീസിന്റെ നടപടിയെയാണ് കോടതി വിമര്‍ശിച്ചത്. മരണം നടന്ന് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ഇനിയും എന്താണ് മരണം നടന്ന മുറിയില്‍ നിന്ന് അറിയാന്‍ ബാക്കിയെന്ന് കോടതി ചോദിച്ചു.

മരണം നടന്നത് മുതല്‍ ലീല ഹോട്ടലിലെ 345ആം നമ്പര്‍ മുറി സീല്‍ ചെയ്തിരിക്കുകയായിരുന്നു. പോലീസ് കേസന്വേഷണത്തില്‍ ആലസ്യം കാണിക്കുകയാണെന്നും കോടതി വിമര്‍ശിച്ചു. മൂന്ന് വര്‍ഷത്തിനിടെ അഞ്ച് തവണ മാത്രമാണ് പോലീസ് മുറിയില്‍ പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ പകുതി വെള്ളമുള്ള കുപ്പിയും ചുമരിലേക്ക് എറിഞ്ഞത് പോലെ ചായക്കറയും കണ്ടെത്തിയിരുന്നു.

മരണം നടന്ന് മൂന്ന് വര്‍ഷത്തിന് ശേഷം ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. എന്നാല്‍ ഇത്രയും നിര്‍ണായകമായ അന്വേഷണ ഘട്ടം പൂര്‍ത്തിയാക്കാന്‍ ഉണ്ടായ കാലതാമസത്തെ ദില്ലി പാട്യാല കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഇത്രയും കാലം പോലീസ് ആലസ്യത്തിലായിരുന്നോ എന്ന് കോടതി ചോദിച്ചു.

ഒരു അസ്വാഭാവിക മരണം നടന്നാല്‍ പോലീസ് അനന്തമായി മുറി പൂട്ടിയിടുമോ എന്ന് കോടതി പോലീസിനോട് ചോദിച്ചു. ഫോറന്‍സിക് 10 ദിവസത്തിനകം സമപ്പിക്കാനും ദില്ലി ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ സെപ്തംബര്‍ 12ന് കോടതിയിലെത്തി വിശദീകരണം നല്‍കാനും കോടതി ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button