Latest NewsIndiaNews

ലൈംഗികാരോപണം നേരിട്ട യുവാവ് നിരപരാധിത്വം തെളിയിക്കാന്‍ ചെയ്തത് ഇങ്ങനെ

ഭുവനേശ്വര്‍: ലൈംഗികാരോപണം നേരിട്ട യുവാവ് നിരപരാധിത്വം തെളിയിക്കാന്‍ ചെയ്തത് ഇങ്ങനെ. ജയില്‍ ശിക്ഷ അനുഭവിച്ച യുവാവ് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ മാതാപിതാക്കളെ ചുമന്ന് നാല്‍പത് കിലോമീറ്റര്‍ നടന്നു. സംഭവം നടന്നഹ് ഒറീസയിലെ മൊറോഡയിലാണ്. തന്റെ നിരപരാധിത്വം മാതാപിതാക്കളെ ബോധിപ്പിക്കാന്‍ കാര്‍ത്തിക് സിങ് എന്ന യുവാവാണ് നാല്‍പത് കിലോമീറ്ററുകള്‍ അവരെ ചുമന്ന് നടന്നത്.

ലൈംഗികാരോപണ കേസില്‍ 2009 ലാണ് കാര്‍ത്തിക് സിങ് പതിനെട്ട് ദിവസം ജയില്‍ ശിക്ഷ അനുഭവിച്ചത്. നാട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സംഭവത്തിന് ശേഷം ഏറെ പഴികേട്ടു. എന്നാൽ മാതാപിതാക്കള്‍ക്ക് മകനില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടായിരുന്നു. പക്ഷെ അവര്‍ക്ക് മുന്നില്‍ നിരപരാധിയെന്ന് തെളിയിക്കാന്‍ കാര്‍ത്തിക് സിങ് രണ്ട് കുട്ടകളില്‍ മാതാപിതാക്കളെ ഇരുത്തി നാട്ടിലൂടെ നടക്കുകയായിരുന്നു.

ഒരു കമ്പില്‍ കുട്ടകള്‍ തൂക്കിയിട്ട്, അതില്‍ വൃദ്ധരായ മാതാപിതാക്കളെ ഇരുത്തുകയായിരുന്നു. താന്‍ ലൈംഗികാരോപണത്തില്‍ നിരപരാധിയാണെന്നാണ് കാര്‍ത്തിക് പറയുന്നത്. മികച്ച വിദ്യാഭ്യാസ യോഗ്യതയുണ്ടെങ്കിലും ജോലിയൊന്നും ലഭിക്കുന്നില്ല. വിവാഹാലോചനകള്‍ നിരവധി വരുന്നുണ്ടെങ്കിലും ഒന്നും ശരിയാകുന്നില്ലെന്നും കാര്‍ത്തിക് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button