ഹസാക്കെ: ഇസ്ലാമിക് സ്റ്റേറ്റിന്റെ പിടിയിൽനിന്ന് സിറിയൻ നഗരമായ റാഖയിലെ പഴയനഗരത്തെ മോചിപ്പിച്ചു. പുരാതന നഗരത്തിൽനിന്ന് ഐഎസിനെ പുറത്താക്കിയതായും പഴയ നഗരത്തിന്റെ നിയന്ത്രണം പിടിച്ചതായും യുഎസ് പിന്തുണയുള്ള വ്യോമസേനയുടെ വക്താവ് എഎഫ്പിയോടു പറഞ്ഞു. ഐഎസിന്റെ സിറിയയിലെ അവശേഷിക്കുന്ന ശക്തികേന്ദ്രങ്ങളിൽ ഒന്നായിരുന്നു റാഖ. ഇവിടുത്തെ പഴയ നഗരത്തിൽ നിന്നാണ് ഐഎസിനെ തുരത്തിയത്.
റാഖയിലെ പ്രധാനനഗരത്തിൽ ഐഎസ് നിയന്ത്രണമാണ് ഇപ്പോഴുമുള്ളത്. റാഖയുടെ 60 ശതമാനം നിയന്ത്രണം കൈവശപ്പെടുത്തി കഴിഞ്ഞെന്നാണ് യുഎസ് പിന്തുണയുള്ള സൈന്യം അവകാശപ്പെടുന്നത്. നഗരത്തിന്റെ മുഴുവൻ നിയന്ത്രണം പിടിക്കുകയാണ് ഇനി ലക്ഷ്യമെന്ന് സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സ് വക്താവ് തലാൽ സെല്ലോ കൂട്ടിച്ചേർത്തു. 25,000ന് അടുത്ത് സിവിലിയൻമാരും ഐഎസ് ഭീകരരുമാണ് നഗരത്തിൽ ഇനി അവശേഷിക്കുന്നത്. 2014ലാണ് ഐഎസ് റാഖയുടെ നിയന്ത്രണം പിടിച്ചെടുക്കുന്നത്. ഈ നഗരത്തെ പിന്നീട് കാലിഫേറ്റിന്റെ തലസ്ഥാനമായും പ്രഖ്യാപിച്ചു.
Post Your Comments