ഷവോമി റെഡ്മിയുടെ 3 ജിബി റാമോടും 32 ജിബി ബില്‍റ്റ് ഇന്‍ സ്റ്റോറേജോടും കൂടിയെത്തുന്ന പുതിയ റെഡ്മി നോട്ട് 4എ സ്മാര്‍ട്ട് ഫോണിന്റെ പുതിയ വേരിയന്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 6,999 രൂപയാണ് ഫോണിന്റെ വില. മി ഡോട്ട് കോം, ഫ്ലിപ്പ്കാര്‍ട്ട്, ആമസോണ്‍ ഇന്ത്യ, പേടിഎം, ടാറ്റ ക്ലിക്ക് എന്നിവിടങ്ങളില്‍ നിന്ന് ഫോണ്‍ വാങ്ങാം. 2 ജിബി റാം 16 ജിബി സ്റ്റോറേജ് വേരിയന്റിന് 5,999 രൂപയായിരുന്നു വില. പോളികാര്‍ബണേറ്റ് ബോഡി, ഹൈബ്രിഡ് ഡുവല്‍ സിം എന്നിവയോടെ എത്തിയ ഫോണ്‍ എംഐയുഐ8 അടിസ്ഥാനമാക്കിയ ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്മെലോയിലാണ് പ്രവര്‍ത്തിക്കുന്നത്.
13 മെഗാപിക്സല്‍ PDAF ക്യാമറയാണുള്ളത്. 5 ലെന്‍സ് സിസ്റ്റം, f/2.2 അപേര്‍ച്ചര്‍ എന്നിവയുള്ള ക്യാമറയ്ക്ക് എല്‍ഇഡി ഫ്ലാഷിന്റെ പിന്തുണയുണ്ട്. 1.4 ജിഗാഹെട്സ് ക്വാഡ്-കോര്‍ സ്നാപ്ഡ്രാഗണ്‍ 425 SoC പ്രോസസറും അഡ്രിനോ 308 ജിപിയുവും ഫോണിന് കരുത്ത് പകരുന്നു. ആക്സിലറോമീറ്റര്‍, ആംപിയന്റ് ലൈറ്റ് സെന്‍സര്‍, ഗൈറോസ്കോപ്, ഇന്‍ഫ്രാറെഡ്, പ്രോക്സിമിറ്റി എന്നിവയാണ് ഈ സ്മാര്‍ട്ട്‌ഫോണിലെ ഓണ്‍ബോര്‍ഡ് സെന്‍സറുകള്‍. 139.5×70.4×8.5 എംഎം വലിപ്പമുള്ള ഈ സ്മാര്‍ട്ട് ഫോണിന് 131.5 ഗ്രാമാണ് ഭാരം. 3120 എംഎച്ച് ആണ് ബാറ്ററി. ഇതിന് ഫാസ്റ്റ് ചര്‍ജിങ് പിന്തുണയുമുണ്ട്. 4ജി VoLTE, വൈ-ഫൈ 802.11 b/g/n, ജിപിഎസ്/എ-ജിപിഎസ്, ബ്ലൂടൂത്ത് 4.0 എന്നിവയാണ് പ്രധാന കണക്ടിവിറ്റി സൗകര്യങ്ങള്‍.
Post Your Comments