ന്യൂഡല്‍ഹി: മന്ത്രി സ്ഥാനം താന്‍ രാജിവെച്ചത് സ്വന്തം തീരുമാന പ്രകാരമാല്ലെന്നു നൈപുണ്യവികസന മന്ത്രി സ്ഥാനം രാജിവെച്ച് രാജീവ് പ്രതാപ് റൂഡി.പാര്‍ട്ടിയുടെ തീരുമാനം താന്‍ അനുസരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായും റൂഡിയും കഴിഞ്ഞ ദിവസം നേരില്‍ കണ്ടിരുന്നു. ഈ യോഗത്തിലാണ് അമിത് ഷാ റൂഡിയുടെ രാജി ആവശ്യപ്പെട്ടത്. നാളെ നടക്കുന്ന മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായാണ് നേരത്തെയുള്ള ഈ രാജി. ഇത് മൂന്നാം തവണയാണ് മന്ത്രിസഭാ പുനസംഘടന നടക്കുന്നത്. അടുത്തിടെ എന്‍ഡിഎ പാളയത്തിലെത്തിയ നിതീഷ് കുമാറിന്റെ ജെഡി-യുവിന് രണ്ട് മന്ത്രി സ്ഥാനം നല്‍കാനാണ് സാധ്യത.
Post Your Comments