Latest NewsNewsIndia

കേന്ദ്രമന്ത്രിസഭയില്‍ കൂട്ടരാജി; പുന:സംഘടന ഉടന്‍

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയുടെ പുനസംഘടനയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ മന്ത്രിമാരുടെ കൂട്ടരാജി. കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി ഇന്നലെ രാജിവച്ചു. ഇതുവരെ അഞ്ചോളം മന്ത്രിമാര്‍ രാജിവച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മന്ത്രിമാരുടെ രാജി ഇന്നും തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നാളെത്തോടെയാണ് പുനസംഘടന പ്രതീക്ഷിക്കുന്നത്. റൂഡിക്ക് പുറമെ ജലവിഭവമന്ത്രി ഉമാ ഭാരതി, കൃഷിമന്ത്രി രാധാമോഹന്‍ സിങ്, ജലവിഭവസഹമന്ത്രി സഞ്ജീവ് ബല്യണ്‍, ചെറുകിട സംരഭ വകുപ്പ് മന്ത്രി കല്‍രാജ് മിശ്ര, സഹമന്ത്രി ഗിരിരാജ് സിങ് തുടങ്ങിയവര്‍ രാജിസന്നദ്ധത അറിയിച്ചിട്ടുണ്ട്.

ഇത് കൂടാതെ, ധനമന്ത്രിയായ അരുണ്‍ ജെയ്റ്റ്ലി ഉള്‍പ്പെടെ മറ്റു എട്ട് കേന്ദ്രമന്ത്രിമാരുടെ വകുപ്പുകള്‍ക്ക് മാറ്റമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടക, ഗുജറാത്ത് സംസ്ഥാനങ്ങള്‍ക്കു മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം ലഭിക്കും. തുടര്‍ച്ചയായുണ്ടായ ട്രെയിന്‍ അപകടങ്ങള്‍ കണക്കിലെടുത്ത് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു നേരത്തെ രാജിസന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ നിന്നും സുരേഷ് ഗോപി, സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എന്നിവര്‍ മന്ത്രിസഭയിലേക്ക് എത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button