Latest NewsCinemaMovie SongsEntertainmentKollywood

സൂര്യക്കെതിരേ ആസൂത്രിത ആക്രമണം സംവിധായകന്റെ വെളിപ്പെടുത്തല്‍

തമിഴ് സൂപ്പര്‍താരം സൂര്യയ്ക്കെതിരെ കടുത്ത ആക്രമണം നടക്കുന്നതായി സംവിധായകന്റെ വെളിപ്പെടുത്തല്‍. സൂര്യയുടെ പുതിയ ചിത്രമായ താന സേര്‍ന്ത കൂട്ടത്തിനെതിരെയാണ് കടുത്ത സൈബര്‍ ആക്രമണം . ഈ ചിത്രത്തിലെ രംഗങ്ങള്‍ ആരോ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും സംവിധായകന്‍ വിഘ്നേഷ് ശിവന്റെ വെളിപ്പെടുത്തല്‍. എനാല്‍ ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ ഒരിക്കലും പ്രചരിപ്പിക്കരുതെന്ന് വിഘ്നേഷ് ആരാധകരോട് അപേക്ഷിച്ചിട്ടുണ്ട്.

സൂര്യ നായകനാകുന്ന താന സേര്‍ന്ത കൂട്ടത്തില്‍ കീര്‍ത്തി സുരേഷാണ് നായിക. സിനിമയുടെ ചിത്രീകരണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. അതിനിടയിലാണ് ദൃശ്യങ്ങള്‍ ചോര്‍ന്നത്. നന്ദ, കാര്‍ത്തിക്, സെന്തില്‍. ആര്‍ജെ ബാലാജി എന്നിവരാണ് മറ്റു താരങ്ങള്‍. 2017 നവംബര്‍ ഒന്നിനാണ് ചിത്രത്തിന്‍റെ റിലീസ്. മുന്‍പും സമനംയാ ആക്രമണം സൂര്യ ചിത്രങ്ങള്‍ക്ക് നേരെ ഉണ്ടായിട്ടുണ്ട്. റിലീസിന് തൊട്ടുപിന്നാലെ സൂര്യയുടെ സിങ്കം 3 ഫെയ്സ്ബുക്കില്‍ ലൈവായി പ്രദര്‍ശിപ്പിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button