KeralaLatest NewsNews

ഇക്കയെ പോലെയുള്ള ഒരാളെ വേണമെന്ന് പലരും മെസേജുകൾ അയക്കാറുണ്ട്, സൂര്യ മതം മാറാത്തത് അവർക്ക് പ്രശ്നം: ഇഷാൻ

കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളാണ് സൂര്യയും ഇഷാനും. 2018 ജൂണ്‍ 29 നായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹജീവിതം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരും. ഇപ്പോഴിതാ, തങ്ങളെ അംഗീകരിക്കാൻ പലർക്കും ഇപ്പോഴും സാധിച്ചിട്ടില്ലെന്ന് തുറന്നു പറയുകയാണ് ഇരുവരും. സൂര്യയെ കല്യാണം കഴിച്ചതുകൊണ്ടും, മതം മാറാത്തതിന്റെ പേരിലും, പിന്നെ സൂര്യ സമൂഹത്തിലെ പൊതുകാര്യങ്ങളിൽ ഇടപെടുന്നതുകൊണ്ടൊക്കെ പലരും പരസ്യമായി തങ്ങളെ അപമാനിക്കാറുണ്ടെന്ന് ഇഷാൻ അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

Also Read:ലോകകപ്പ് ട്രോഫിയെക്കുറിച്ച് ആദ്യമേ ചിന്തിക്കരുത്, ഓരോ മത്സരങ്ങളും ജയിച്ച് മുന്നോട്ട് പോവുക: സൗരവ് ഗാംഗുലി

മതപരമായ ചില ബുദ്ധിമുട്ടുകൾ തങ്ങളെ ഇപ്പോഴും അലട്ടുന്നുണ്ട് എന്നും ഇരുവരും പറയുന്നു. നോർമൽ എന്ന് ചിന്തിക്കുന്ന ദമ്പതികൾ ഒക്കെയും ഞങ്ങളെ കണ്ട് അസൂയപ്പെട്ടിട്ടുണ്ടെന്ന് ഇവർ പറയുന്നു. ഇക്കയെ പോലെയുള്ള ഒരാളെ അല്ലെങ്കിൽ ഇക്കായെ തന്നെ കിട്ടിയാൽ എന്ന് ചിന്തിക്കുന്ന തരമുള്ള മെസേജുകൾ വരെ എനിക്ക് കിട്ടാറുണ്ട് എന്നാണ് ഇഷാൻ വ്യക്തമാക്കുന്നത്. അന്ന് ഞങ്ങളെ പരിഹസിച്ചവരോട് അന്തസ്സത്തോടെയാണ് ഞങ്ങൾ ഞങ്ങളുടെ പ്രണയത്തെ കുറിച്ച് പറയുന്നതെന്ന് ഇരുവരും അഭിമാനത്തോടെ വ്യക്തമാക്കുന്നു.

‘ഇരു കുടുംബങ്ങളുടെയും പിന്തുണ ഉണ്ട് എങ്കിലും മതപരമായ ചില കാര്യങ്ങളിൽ പൂർണമായും ഉൾക്കൊണ്ടു എന്ന് പറയാൻ ആകില്ല. ഞങ്ങളെ ഇപ്പോഴും അക്കാര്യത്തിൽ ഒന്നും അംഗീകരിക്കാത്തവർ നാട്ടിലുണ്ട്. ഉപ്പയുടെ മുൻപിൽ വച്ചുകൊണ്ട് സൂര്യയെ അപമാനിച്ചവർ നാട്ടിലുണ്ട്. അഴിഞ്ഞാട്ടക്കാരി എന്ന് പറഞ്ഞവർ ആണ് എന്റെ പള്ളിയിൽ ഉള്ളവർ. അങ്ങനെ ആണെങ്കിൽ മതത്തിൽ നിന്നുള്ള മമ്മൂട്ടിയും ദുൽഖർ ഒക്കെയും കലയെ ഉപാസിച്ചു ജീവിക്കുന്നവർ ആണ്. കാലബോധത്തോടെ ആരെയും ഉൾകൊള്ളാൻ അവർക്ക് കഴിയുന്നില്ല’, ഇഷാൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button