CinemaMovie SongsEntertainmentKollywood

വിജയ് സേതുപതിക്ക് വക്കീല്‍ നോട്ടീസ്

തമിഴ് സൂപ്പര്‍ യുവ താരമായി മാറിയ വിജയ് സേതുപതിക്കെതിരെ വക്കീല്‍ നോട്ടീസ്. ‘കറുപ്പന്‍’ എന്ന സിനിമയാണ് പരാതിയ്ക്ക് കാരണം. സിനിമയുടെ ടീസറില്‍ തന്റെ ‘ജല്ലിക്കെട്ട്’ കാളയെ വിജയ് സേതുപതി കീഴടുക്കുന്ന രംഗം കണ്ട് കുപിതനായ ഉടമയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. കേസ് കൊടുക്കുന്നതിന്റെ മുന്നോടിയായി പത്തുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ് ഉടമ അയച്ചത്.

തന്റെ കാള ഇന്നുവരെ ജല്ലിക്കെട്ടില്‍ പരാജയപ്പെട്ടിട്ടില്ലന്നും അപമാനിച്ചതിന് പത്തുലക്ഷം നല്‍കണമെന്നതാണ് ഉടമയുടെ ആവശ്യം. വിജയ് സേതുപതിക്കു പുറമെ നിര്‍മ്മാതാവിനും സംവിധായകനും വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. സിനിമയിലാണെങ്കിലും ജീവിതത്തിലാണെങ്കിലും തന്റെ ‘കൊമ്ബനോട് ‘ ജയിച്ച്‌ കാണിക്കാന്‍ ഉടമ സൂപ്പര്‍ താരത്തെ വെല്ലുവിളിച്ചിട്ടുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button