ചെറുവായൂര്‍: യതീംഖാനയില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോവുന്ന സമയത്താണ് ശിഹാബിന് കടുത്ത ഒറ്റപ്പെടല്‍ തുടങ്ങിയതും, അത് മറികടക്കാനായി പുസ്തകങ്ങളെ കൂട്ടുപിടിക്കാന്‍ തുടങ്ങിയതും. ആ വലിയ കൂട്ടാണ് അദ്ദേഹത്തിന്റെ ജീവിതം ഇന്ന് മാറ്റിമറിച്ചിരിക്കുന്നത്. 22ാം വയസ്സില്‍ മാത്രം സിവില്‍ സര്‍വീസ് പരീക്ഷയെക്കുറിച്ചു കേട്ട ഒരു ചെറുപ്പക്കാരന് ആദ്യ ശ്രമത്തില്‍തന്നെ 226ാം റാങ്കിന് ഉടമയാവുക എന്ന അവിശ്വസനീയമായ കഥ കേട്ടാല്‍ നാം ആദ്യം ഒന്ന് അമ്പരക്കും. ഈ നേട്ടത്തിന് അര്‍ഹനായത് മലപ്പുറം എടവണ്ണപ്പാറ ചെറുവായൂര്‍ കോറോത്ത് മുഹമ്മദ് അലി ശിഹാബ് എന്ന മിടുക്കനാണ്.
ജീവിതത്തെ മല്‍സരമായി കണ്ട്, ആത്മവിശ്വാസത്തോടെ പൊരുതിയാണ് പഠിച്ചത്. പ്രീഡിഗ്രിയും ടിടിസിയും പൂര്‍ത്തിയാക്കിയ ശേഷം യതീംഖാനയുടെ പടിയിറങ്ങി. തുടര്‍ന്നു പഠിക്കാന്‍ പണവും വേണമെന്ന തിരിച്ചറിവില്‍ വളവന്നൂര്‍ ബാഫഖി തങ്ങള്‍ യതീംഖാനയില്‍ അധ്യാപകനായി. പിന്നീട് സര്‍ക്കാര്‍ ജോലി സ്വപ്നം കണ്ടു തുടങ്ങി. ആ മോഹം സിവില്‍ സര്‍വീസില്‍ എത്തി. ബിരുദമാണ് കുറഞ്ഞ യോഗ്യ തയെന്നതറിഞ്ഞതോടെ നിരാശയായി. ജോലി കളഞ്ഞ് ബിരുദത്തിനു പോകാന്‍ കഴിയാത്ത സാഹചര്യമായിരുന്നതിനാല്‍ ബിഎ ഹിസ്റ്ററിക്ക് പ്രൈവറ്റായി റജിസ്റ്റര്‍ ചെയ്തു. ഇതിനിടെ 2004 ല്‍ ജലവിഭവ വകുപ്പില്‍ ലാസ്റ്റ് ഗ്രേഡായി ജോലി ലഭിച്ചു. പിന്നീട് എഴുതിയ 20 പരീക്ഷകള്‍ കൂടി. എഴുതിയ എല്ലാ പരീക്ഷകളിലും വിജയം നേടി.
Post Your Comments