KeralaLatest NewsNews

സഹോദരാ… എന്ന് വിളിച്ച് പാകിസ്ഥാനികളുടെ സ്വീകരണം, ശിഹാബ് ചോറ്റൂർ പാകിസ്ഥാനിലൂടെ മക്കയിലേക്ക്

ന്യൂഡൽഹി: കേരളത്തില്‍ നിന്ന് കാൽനടയായി ഹജ്ജിന് പോകുന്ന മലയാളി തീർഥാടകൻ ശിഹാബ് ചോറ്റൂർ തന്റെ യാത്ര പുനരാരംഭിച്ചു. പാകിസ്ഥാന്‍ വിസ അനുവദിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ഏകദേശം നാല് മാസത്തോളമായി ശിഹാബ് അമൃത്സറിലെ ആഫിയ കിഡ്‌സ് സ്‌കൂളിലാണ് കഴിഞ്ഞിരുന്നത്. ഇന്നലെ പാകിസ്ഥാന്‍ ഭരണകൂടം വിസ അനുവദിച്ചതോടെയാണ് ശിഹാബ് തന്റെ യാത്ര വീണ്ടും ആരംഭിച്ചത്.

പാകിസ്ഥാനിൽ കടന്ന ശിഹാബിന് മികച്ച സ്വീകരണമാണ് പാകിസ്ഥാനികൾ നൽകിയത്. സഹോദരാ… എന്ന് അഭിസംബോധന ചെയ്താണ് പാകിസ്ഥാനികൾ ശിഹാബിനെ സ്വീകരിച്ചത്. വീഡിയോ എടുത്തും, സെൽഫി എടുത്തും, കൈകൊടുത്തും പാകിസ്ഥാനികൾ ശിഹാബിനെ സ്വീകരിക്കുകയായിരുന്നു. തന്നെക്കുറിച്ച് ആരോപണങ്ങൾ ഉന്നയിക്കുന്നവരോട് തനിക്ക് യാതൊരു പ്രശ്നവുമില്ലെന്ന് ഇദ്ദേഹം പറയുന്നു.

കഴിഞ്ഞ ജൂൺ രണ്ടിനാണ് ശിഹാബ് കേരളത്തില്‍ നിന്ന് ഹജ്ജ് കർമത്തിനായി കാൽനടയായി മക്കയിലേക്ക് യാത്ര തിരിച്ചത്. തന്നെക്കുറിച്ച് ആരോപണങ്ങൾ ഉന്നയിക്കുന്ന ആരോടും വെറുപ്പോ വിദ്വേഷമോ ഇല്ലെന്ന് ശിഹാബ് പറഞ്ഞു. ഇത് ആരെങ്കിലും അനുകരിക്കേണ്ട മാതൃകയാണെന്ന അഭിപ്രായമില്ല. കാൽനടയായി ഹജ്ജ് ചെയ്യുക എന്നത് തന്റെ ഒരു സ്വപ്‌നമാണ്. അതിന് എല്ലാവരുടെയും പ്രാർഥന വേണം. ഇന്ത്യയിലും പാകിസ്ഥാനിലും തന്റെ കൂടെ വരാൻ ആരോടും പറഞ്ഞിട്ടില്ലെന്നും ശിഹാബ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button