തിരൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിപിന്റെ കൊലപാതകത്തില്‍ തീവ്രവാദ സംഘടനകള്‍ക്ക് പങ്കുണ്ടെന്ന സംശയമുയര്‍ത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിന്റെ ഉത്തരവാദിത്വം പോലീസിനാണ്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുമെന്ന് രഹസ്യവിവരം ലഭിച്ചിട്ടും പോലീസ് കുറ്റകരമായ അനാസ്ഥ തുടരുകയായിരുന്നു.
കൊലപാതകം നടന്ന് ഇത്രയും ദിവസമായിട്ടും അന്വേഷണത്തില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ നിലവിലെ അന്വേഷണ സംഘത്തെ മാറ്റി ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷണത്തിന് നേതൃത്വം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments