കാക്കനാട്: സംസ്ഥാനത്തു കയ്യേറ്റ ഭൂമി തിരിച്ചു പിടിക്കൽ പാളുമ്പോൾ കൊച്ചിയിൽ തിരിച്ചു പിടിച്ചത് കോടികളുടെ ഭൂമി.തുടർച്ചയായി വില വർദ്ധിച്ചു കൊണ്ടിരിക്കുന്ന കാക്കനാട്ടെ 2.18 ഏക്കർ ഭൂമിയാണ് ഇതുവരെ പിടിച്ചെടുത്തത്. ഇത് അമ്പതു കോടി മതിപ്പുണ്ട്. കളക്ടർ മുഹമ്മദ് വൈ സഫിറുള്ളയുടെ നേതൃത്വത്തിലാണ് കയ്യേറ്റം ഒഴിപ്പിക്കുന്നത്. കലക്ടറേറ്റിന്റെ അടുത്ത പ്രദേശം ഒഴിപ്പിച്ചു കൊണ്ടാണ് ഇതിനു തുടക്കമിട്ടത്.
റവന്യൂ വകുപ്പിന്റെ കണക്കനുസരിച്ചു കാക്കനാട്ടും പരിസരപ്രദേശത്തും 9 ഏക്കർ ഭൂമി കയ്യേറിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സ്മാർട്ട് സിറ്റി, ഇൻഫോ പാർക്ക് തൂങ്ങിയ പ്രദേശങ്ങളിലെ കയ്യേറ്റവും പരിശോധിച്ച് വരികയാണ്. പതിറ്റാണ്ടുകളായി വ്യക്തികൾ കയ്യേറി വെച്ചിരുന്ന സ്ഥലങ്ങളും ഇതിൽപ്പെടും. സ്ഥലം പിടിച്ചെടുത്തപ്പോൾ വൻ പ്രധിഷേധം ആണ് ഉണ്ടായത്. എന്നാൽ അതൊക്കെ മറികടക്കാൻ റവന്യൂ വകുപ്പിനായി.
Post Your Comments