തിരുവമ്പാടി: പി.വി അന്‍വറിന്റെ പാര്‍ക്കിലേക്ക് അനധികൃതമായി മറ്റൊരു ഡാമും. മറ്റൊരു ഡാം കൂടി പി.വി അന്‍വന്‍ എം.എല്‍.എ യുടെ കൂടരഞ്ഞിയിലെ വാട്ടര്‍തീം പാര്‍ക്കിലേക്ക് വെള്ളമെത്തിക്കാന്‍ അനധികൃതമായി നിര്‍മിച്ചതായി പരാതി. പാര്‍ക്കിലേക്ക് നിലവിലെ ഡാം പൊളിച്ച് നീക്കിയാല്‍ വെള്ളമെത്തിക്കാനാണ് മറ്റൊരു ഡാം നിര്‍മിച്ചിരിക്കുന്നത്. വനത്തിലെ ജലം തന്നെയാണ് ഡാമിലേക്ക് കടത്തുന്നും. ഇതിന് വനം വകുപ്പിന്റെയോ മറ്റൊ അനുമതിയുമില്ല.
മാത്രമല്ല തിരുവമ്പാടി സ്വദേശിയുടെ പേരില്‍ റിസോര്‍ട്ട് നിര്‍മാണം നടത്തിയതായും റിസോര്‍ട്ടിലേക്ക് വനം വകുപ്പിന്റെ അനുമതിയില്ലാതെ റോഡ് നിര്‍മാണം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. സി.പി.ഐ അടക്കമുള്ള സംഘടനകള്‍ അനധികൃത നിര്‍മാണത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
കൂടരഞ്ഞിയില്‍ പി.വി അന്‍വര്‍ എം.എല്‍.എ അനധികൃതമായി വാട്ടര്‍ തീം പാര്‍ക്ക് നിര്‍മിച്ചതായും കുടിവെള്ളം മുട്ടിക്കുന്ന തരത്തില്‍ ചെക്ക് ഡാം നിര്മിച്ചതായുമുള്ള പരാതി കഴിഞ്ഞമാസമായിരുന്നു ഉയര്‍ന്ന് വന്നത്.
Post Your Comments