KeralaLatest News

വാട്ടർതീം പാർക്കിൽ അധ്യാപികയോട് അപമര്യാദയായി പെരുമാറി, ചോദ്യം ചെയ്ത അധ്യാപകനെ മർദ്ദിച്ചു: അഞ്ചുപേർ അറസ്റ്റിൽ

ചാലക്കുടി: വാട്ടർതീം പാർക്കിൽ അധ്യാപികയോട് അപമര്യാദയായി പെരുമാറിയ അഞ്ചുപേർ അറസ്റ്റിൽ. ഒറ്റപ്പാലം സ്വദേശികളായ വല്ലപ്പുഴ മഠത്തിൽ ഉമ്മർ ഷാഫി(28), വെളുത്താക്കത്തൊടി റാഷിഖ് (41), കൊങ്ങശ്ശേരി റഫീഖ് (41), ശങ്കരത്തൊടി ഇബ്രാഹിം (39), മഠത്തിൽ മുബഷീർ (32) എന്നിവരാണ് അറസ്റ്റിലായത്. വാട്ടർതീം പാർക്കിൽ കുട്ടികൾക്കൊപ്പമെത്തിയ അധ്യാപികയോടാണ് പ്രതികൾ അപമര്യാദയായി പെരുമാറിയത്. ഇത് ചോദ്യം ചെയ്ത അധ്യാപകനെ ഇവർ മർദ്ദിക്കുകയും ചെയ്തിരുന്നു.

മലപ്പുറം നെടിയിരിപ്പ് എം.എം.എൽ.പി. സ്കൂളിലെ വിദ്യാർത്ഥികളുമായാണ് കഴിഞ്ഞ ദിവസം അധ്യാപകർ വാട്ടർതീം പാർക്കിലെത്തിയത്. അധ്യാപിക മൊബൈൽഫോണിൽ സംസാരിച്ച് കുട്ടികൾക്കൊപ്പം നിൽക്കുമ്പോൾ പ്രതികളിലൊരാൾ അശ്ലീലമായി സംസാരിച്ചതായാണ് പരാതി. ഇതറിഞ്ഞ സഹഅധ്യാപൻ പ്രണവ്‌ ഇക്കാര്യം ചോദ്യംചെയ്തതോടെ ഇവർ തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. ഈ സമയം സംഘത്തിലെ ഒരാൾ ഇടതുകൈയിൽ ധരിച്ചിരുന്ന മോതിരംകൊണ്ട് പ്രണവിന്റെ മൂക്കിലിടിക്കുകയായിരുന്നു.

ഇടികൊണ്ട് അധ്യാപകന്റെ മൂക്കിലെ എല്ല് പൊട്ടിയിട്ടുണ്ട്. ഇതിനിടയിൽ അധ്യാപിക മൊബൈലിൽ പ്രതികളുടെ ഫോട്ടോ എടുത്തു. ഇതുകണ്ട പ്രതികളിലൊരാൾ അധ്യാപികയുടെ കൈയിൽക്കയറിപ്പിടിച്ച് ഫോൺ തട്ടിക്കളഞ്ഞതായും പരാതിയുണ്ട്. വാട്ടർതീം പാർക്ക് അധികൃതർ ഇതോടെ പൊലീസിനെ വിളിക്കുകയായിരുന്നു. പാർക്ക് അധികൃതരുടെ പരാതിയെത്തുടർന്ന് പോലീസെത്തി അന്വേഷണം നടത്തി. തുടർന്നാണ് പ്രതികളെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button