തിരുവനന്തപുരം: കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന് മുൻ ഡി ജിപി സെൻ കുമാറിന്റെ വിവാദ അഭിമുഖത്തിന് പിന്നാലെ ലോകനാഥ് ബെഹ്റയുടെ സ്ഥിരീകരണം. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിലാണ് ഡിജിപി ലോക്നാഥ് ബ്ഹറയുടെ സ്ഥിരീകരണമുള്ളത്. കേരളത്തില്‍ ദവാ സ്ക്വാഡെന്ന പേരില്‍ ലൗജിഹാദ് ശക്തമാണ്. ഏറെ വര്‍ഷങ്ങളായി ഇതുണ്ട്. ഈഴവ യുവതികളെയാണ് ഇതിനായി തെരഞ്ഞെടുത്ത് ചതിക്കുഴിയില്‍ വീഴുന്നതെന്നാണ് കേരളാ പൊലീസിന്റെ അതീവ രഹസ്യ റിപ്പോര്‍ട്ടിലുള്ളതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് പറയുന്നു.
തൃശൂരും പാലക്കാട്ടും കോഴിക്കോടും കണ്ണൂരും മലപ്പുറത്തും ഇത്തരം ലൗജിഹാദ് ഇടപെടലുകള്‍ സജീവമാണ്. ഇത്തരം സ്ക്വാഡുകളുടെ പ്രധാന ലക്ഷ്യം സി.പി.എം അനുഭാവമുള്ള യുവതികളാണ്. ഇത്തരക്കാരെ കണ്ടെത്താനും തുരത്താനും പൊലീസില്‍ പ്രത്യേക വിഭാഗം തന്നെയുണ്ടെന്ന് ഡിജിപി പറയുന്നു. സോഷ്യൽ മീഡിയയിലൂടെ കണ്ടെത്തുന്ന ഇരകളുടെ സൗഹൃദവും പിന്നീട് പ്രണയവും ശേഷം മതം മാറിയ ശേഷം മാത്രം വിവാഹം എന്ന ഡിമാൻഡുമാണ് ഇവർ വെക്കാറുള്ളത്.
ഇന്ത്യന്‍ എക്സ്പ്രസ് വാര്‍ത്തയില്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ക്കൊപ്പം ബെഹ്റയുടെ സ്ഥിരീകരണവും ഉണ്ട്. നേരത്തെ വിരമിച്ച ഡിജിപി സെന്‍ കുമാറും ലൗജിഹാദ് യാഥാര്‍ത്ഥ്യമെന്ന വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. സിപിഎം ഇതിനെ എതിർത്തു രംഗത്ത് വന്നിരുന്നെങ്കിലും ഇപ്പോൾ ലോകനാഥ് ബെഹ്റയുടെ സ്ഥിരീകരണം ഉണ്ടായിരിക്കുകയാണ്.
Post Your Comments