തിരുവനന്തപുരം•സംസ്ഥാനത്ത് ബി.ജെ.പി നടത്താനിരിക്കുന്ന കേരളയാത്രയ്ക്ക് ബദല്‍ യാത്രയുമായി എല്‍.ഡി.എഫ്. ഒക്ടോബര്‍ ആദ്യവാരം തെക്കന്‍, വടക്കന്‍ പ്രചാരണ ജാഥകള്‍ സംഘടിപ്പിക്കാനാണ് ഇടതുമുന്നണിയുടെ തീരുമാനം. ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തിലാണ് തീരുമാനം.
ബി.ജെ.പി സര്‍ക്കാരിന്റെ തെറ്റായ നയങ്ങളും യു.ഡി.എഫിന്റെ അവസരവാദ രാഷ്‌ട്രീയവും തുറന്നുകാട്ടുകയാണ് ജാഥയുടെ ലക്ഷ്യമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. മന്ത്രിമാരായ കെ.കെ ശൈലജ, തോമസ് ചാണ്ടി എന്നിവര്‍ക്കെതിരായ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ പറഞ്ഞു.
സെപ്റ്റംബര്‍ 7ന് പയ്യന്നൂരില്‍ നിന്നാണ് ബി.ജെ.പിയുടെ ജാഥ തുടക്കയ്ക്ക് തുടക്കമാകുക. ആദ്യത്തെ മൂന്ന് ദിവസം ദേശീയാധ്യക്ഷന്‍ അമിത് ഷായും ജാഥയില്‍ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ പിണറായി വിജയന്‍റെ ജന്മനാടായ പിണറായിയിലൂടെയും ജാഥ കടന്നുപോകുന്നുണ്ട്. ഇവിടെ അമിത് ഷാ പ്രസംഗിക്കുകയും ചെയ്യുന്നുണ്ട്.
Post Your Comments