Latest NewsIndia

വോട്ട് നല്‍കിയില്ലെങ്കില്‍ ചീത്ത കര്‍മത്തിന്റെ പിടിയിലാകുമെന്ന് ജനങ്ങളോട് സാക്ഷി മഹാരാജ്

ഉനാവോ: ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ മേനക ഗാന്ധി തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെ മറ്റൊരു ബിജെപി നേതാവ് കൂടി വിവാദത്തില്‍. വിവാദ പ്രസ്താവനകള്‍ കൊണ്ട് വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുള്ള സാക്ഷി മഹാരാജിന്റെ വകയാണ് പുതിയ പ്രസ്താവന. തെരഞ്ഞെടുപ്പില്‍ തനിക്ക് വോട്ട് ചെയ്യാത്തവര്‍ മോശം കര്‍മത്തിന്റെ പിടിയിലാകുമെന്നായിരുന്നു സാക്ഷിയുടെ അസംബന്ധപ്രവചനം.

ഉനാവോ മണ്ഡലത്തിലെ സിറ്റിംഗ് എംപിയും ബിജെപി സ്ഥാനാര്‍ത്ഥിയുമാണ് സാക്ഷി മഹാരാജ്. ‘ഒരു സന്യാസി നിങ്ങളുടെ വീട്ടുവാതില്‍ക്കല്‍ വരുമ്പോള്‍, അദ്ദേഹം ദാനം അഭ്യര്‍ത്ഥിക്കുമ്പോള്‍ അത് നിറവേറ്റിയില്ലെങ്കില്‍ നിങ്ങളുടെ നല്ല കര്‍മങ്ങളുമായിരിക്കും അദ്ദേഹം പോകുന്നത്. മാത്രമല്ല അങ്ങനെ ചെയ്യുന്നവരെ ചീത്ത കര്‍മങ്ങള്‍ ബാധിക്കുകയും ചെയ്യുമെന്നും സാക്ഷി പറഞ്ഞു. നിങ്ങള്‍ എന്റെ വിജയം ഉറപ്പാക്കിയാല്‍ ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും, അല്ലെങ്കില്‍ ക്ഷേത്രത്തില്‍ ഭജനയും കീര്‍ത്തനവും പാടും. 1951 ലെ ജനപ്രാധിനിത്യ നിയമം അനുസരിച്ച് സാക്ഷി മഹാരാജിന്റെ പ്രസ്താവനക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്ന് സിറ്റി മജിസ്ട്രേറ്റ് രാകേഷ് കുമാര്‍ ഗുപ്ത പറഞ്ഞു.

2014 ല്‍ ഉനാവോയില്‍ നിന്ന് വിജയിച്ച് പാര്‍ലമെന്റിലെത്തിയ സാക്ഷി മഹാരാജിന്റെ പല വിവാദപ്രസ്താവനകളും രാജ്യ ശ്രദ്ധ നേടിയിരുന്നു. ഹിന്ദു ക്ഷേത്രത്തിന്റെ മുകളിലാണ് ഡല്‍ഹിയിലെ ജമാ മസ്ജിദ് പണിതിരിക്കണമെന്നും അത് പൊളിച്ചു കളണമെന്നുമായിരുന്നു സാക്ഷിയുടെ ഒരു വിവാദ പ്രസ്താവന. 2024 ല്‍ തെരഞ്ഞെടുപ്പിന്റെ ആവശ്യമില്ലെന്നും മോദി സുനാമി രാജ്യത്തെ ഉണര്‍ത്തി കഴിഞ്ഞെന്നുമായിരുന്നു അടുത്തിടെ നടത്തിയ മറ്റൊരു വിവാദ പ്രസ്താവന.

shortlink

Related Articles

Post Your Comments

Related Articles


Back to top button