തിരുവനന്തപുരം: സംസ്ഥാനത്തെ ബിജെപിയെ പിടിച്ചുലച്ച മെഡിക്കല്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ വിവാദ ഇടനിലക്കാരന്‍ സതീഷ് നായര്‍ വിജിലന്‍സ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ജയകുമാര്‍ ഇയാളെ ചോദ്യം ചെയ്യുകയാണ്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ആരോപണത്തെക്കുറിച്ച് പാര്‍ട്ടിതല അന്വേഷണം നടത്തിയ ബിജെപി നേതാക്കളായ കെ.പി.ശ്രീശനും എ.കെ.നസീറും വിജിലന്‍സിന് മൊഴിനല്‍കിയിരുന്നു. പരാതിക്കാരൻ ഷാജിയുടെ മൊഴിയിലാണ് കേസ്.
മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധനയില്‍ കോളേജിന്റെ പിഴവുകള്‍ കണ്ടില്ലെന്നു നടിച്ച് ഒഴിവാക്കി കിട്ടാന്‍ ഡല്‍ഹിയിലെ സതീഷ് നായര്‍ക്ക് പണം നല്‍കിയതായി വര്‍ക്കല എസ്.ആര്‍.മെഡിക്കല്‍ കോളേജ് ഉടമ ഷാജി വിജിലന്‍സിന് മൊഴിനല്‍കി.
Post Your Comments