Latest NewsKeralaNews

ദിലീപിന്റെ ജാമ്യഹര്‍ജിയുടെ വിധി പറയുന്ന ദിവസം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിസ്ഥാനത്തായി റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ നാളെ ഹൈക്കോടതി വിധി പറയും. ദിലീപിന്റെ തന്നെ സിനിമയുടെ പേര് കടമെടുത്ത്, കിംഗ് ലയര്‍ എന്നാണ് പ്രോസിക്യൂഷന്‍ നടനെ ചിത്രീകരിച്ചത്. കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ ദിലീപിനെതിരേ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്.

എന്നാല്‍ ഇതിനെതിരെ പ്രതിഭാഗം വക്കീല്‍ രംഗത്ത് വരികയും മഞ്ജു വാര്യരുടെ സുഹൃത്തുകൂടിയായ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരേ ഗുരുതര ആരോപണങ്ങള്‍ ഹൈക്കോടതിയില്‍ ഉന്നയിക്കുകുയം ചെയ്തു. ജാമ്യാപേക്ഷയിലെ വാദത്തിനിടെയാണ് ശ്രീകുമാര്‍ മേനോനെതിരേ ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍ പിള്ള ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ഭരണപക്ഷത്തെ പ്രമുഖ നേതാവിന്റെ മകനുമായി ശ്രീകുമാര്‍ മോനോന് ബിസിനസ് ബന്ധമുണ്ട്. ഇതുവഴിയാണ് ദിലീപിനെതിരായ ഗൂഢാലോചന നടന്നതെന്നും അഭിഭാഷകന്‍ വാദിച്ചു.

തന്റെ ആദ്യ ചിത്രമായ ഒടിയന്‍ ഇല്ലാതാക്കാന്‍ ദിലീപ് ശ്രമിച്ചുവെന്നാണ് ശ്രീകുമാര്‍ മേനോന്‍ വിശ്വസിക്കുന്നത്. പ്രമുഖ ബ്രാന്‍ഡിന്റെ പരസ്യ മോഡലായി ദിലീപിനെ ഒഴിവാക്കി മഞ്ജു വാര്യരെ കൊണ്ടുവന്നത് ശ്രീകുമാര്‍ മേനോന്‍ ഇടപെട്ടാണ്. വിവാഹ മോചനത്തിനു മുന്‍പ് തന്നെ ശ്രീകുമാര്‍ മേനോന്റെ പരസ്യ ചിത്രങ്ങളില്‍ മഞ്ജു അഭിനയിച്ചിരുന്നു, രാമന്‍പിള്ള ചൂണ്ടിക്കാട്ടി.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button