
മാള: വായിലിട്ട കപ്പലണ്ടി ശ്വാസനാളത്തില്‍ കുടുങ്ങി പിഞ്ചുകുട്ടി മരിച്ചു. സഹോദരന്‍ ശബരീനാഥിനൊപ്പം കളിക്കുന്നതിനിടെയാണ് കപ്പലണ്ടി ശ്വാസനാളത്തില്‍ കുടുങ്ങിയത്.
ശ്വാസതടസ്സം അനുഭവപ്പെട്ട കുട്ടിയെ മാളയിലെയും ചാലക്കുടിയിലെയും സ്വകാര്യ ആസ്പത്രികളില്‍ എത്തിച്ചെങ്കിലും കപ്പലണ്ടി നീക്കം ചെയ്യാനായില്ല.
വടമ ഐ വീട്ടില്‍ ബിനിലിന്റെ മകന്‍ കാശിനാഥ് (രണ്ട്) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും വൈകീട്ടോടെ മരിച്ചു. അമ്മ: സരിത.
Post Your Comments