തൃശൂര്‍: പോലീസ് കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത വിനായകന്റെ കേസ് ഡയറി ഹാജരാക്കുന്നതില്‍ വീഴ്ച വരുത്തിയ വാടാനപ്പിള്ളി എസ്ഐയ്ക്കു എതിരെ നടപടിയെടുക്കാൻ ലോകായുക്തയുടെ നിര്‍ദേശം. എസ്ഐയെ അറസ്റ്റു ചെയ്യാനാണ് ഉത്തരവ്. തൃശൂര്‍ റൂറല്‍ എസ്പിക്കു അറസ്റ്റു നടപ്പാക്കാനുള്ള നിര്‍ദേശം ലോകായുക്ത നല്‍കിയത്.
വിനായകനൊപ്പം പാവറട്ടി പോലീസ് കസ്റ്റഡിയിലെടുത്തിരുന്ന സുഹൃത്ത് ശരതിനോട് സെപ്റ്റംബര്‍ ഒന്പതിനു ഹാജരാകാനും ലോകായുക്ത നിര്‍ദേശം നല്‍കിയിട്ടുണ്ട്.വിനായകനെ കസ്റ്റഡിയിലെടുത്ത പാവറട്ടി പോലീസിനോടു ജൂണ്‍ ഒന്നു മുതല്‍ ജൂലൈ എട്ടു വരെയുള്ള പരാതി രജിസ്റ്റര്‍ ഹാജരാക്കാനും ലോകായുക്ത നിര്‍ദേശം നല്കി. ലോകായുക്ത ജഡ്ജ് പയസ് പി. കുര്യാക്കോസ്, ഉപലോകായുക്ത ജഡ്ജ് കെ.ടി.ബാലചന്ദ്രന് എന്നിവരടങ്ങുന്ന ഡിവിഷനാണു കേസ് പരിഗണിക്കുന്നത്.
Post Your Comments