CinemaMollywoodLatest NewsMovie SongsEntertainmentMovie Gossips

ഇവരുടെ നിലനില്‍പ്പിനെ ബാധിച്ചതും അതാണ്‌; ഭാഗ്യലക്ഷ്മി

പ്രേക്ഷകരെ ഒരു മായിക ലോകത്ത് കൊണ്ടെത്തിക്കുന്ന ഒന്നാണ് സിനിമ.വിജയ പരാജയങ്ങള്‍ മാറി മാറി വരുന്ന സിനിമയില്‍ ഓരോ താരങ്ങളുടെയും നിലനില്‍പ്പ് പലപ്പോഴും പ്രശ്നമാകാറുണ്ട്. ഒരു കഥാപാത്രത്തിന്റെ പൂര്‍ണ്ണ വിജയത്തില്‍ ഡയലോഗ് പ്രസന്റേഷന് വല്യ പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെ ഡബ്ബിംഗ് സിനിമയുടെ അഭിഭാജ്യ ഘടകമായി മാറുന്നു. മികച്ചതും യോജിച്ചതുമായ ശബ്ദമുള്ളവരുമായിരിക്കും ഡബ്ബിംഗ് നടത്തുക. ചില നടി നടന്മാര്‍ സ്വന്തമായി ഡബ്ബിംഗ് നടത്താറുണ്ട്. എന്നാല്‍ സ്ഥിരമായി രണ്ടാമതൊരാളുടെ ശബ്ദം ഉപയോഗിക്കുന്നത് നടന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്ന് പ്രമുഖ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറയുന്നു.

കരിയറിന്റെ ആദ്യകാലങ്ങളില്‍ യുവ സൂപ്പര്‍ താരങ്ങളായി മാറിയ രണ്ടുപേരാണ് റഹ്മാനും ശങ്കറും. എന്നാല്‍ ഇരുവരും സ്വന്തം ശബ്ദം ആയിരുന്നില്ല കഥാപാത്രങ്ങള്‍ക്ക് കൊടുത്തിരുന്നത്. ഇരുവരും ഔട്ട്‌ ആയതിന് പ്രാധാനകാരണം ഇതാണെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. സിനിമയില്‍ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമായ റഹ്മാന്‍ പുതിയ ചിത്രങ്ങളില്‍ സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യാന്‍ തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button