Latest NewsKeralaCinemaMollywoodNewsEntertainment

ആരും തെറ്റിദ്ധരിക്കണ്ട ; പിണറായിവിജയനല്ല കടയ്ക്കൽ ചന്ദ്രനെന്ന് അണിയറപ്രവർത്തകർ

‘വൺ’ എന്ന സിനിമയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചതോടെ വലിയ പ്രതീക്ഷയിലാണ് മമ്മൂട്ടി ആരാധകർ.മമ്മൂട്ടി നായകനാകുന്ന ‘വണ്‍’ സിനിമ മുഖ്യമന്ത്രി പിണറായി വിജയന്റെ കഥയല്ലെന്ന് അണിയറപ്രവര്‍ത്തകര്‍. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് റിലീസ് ചെയ്യപ്പെടുന്ന സിനിമകള്‍ക്കെതിരെ ചില കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് അണിയറ പ്രവര്‍ത്തകരുടെ വിശദീകരണം.

Also Read:മലയാളത്തനിമയുള്ള ഒരു ഡേറ്റിംഗ് ആപ്പ് ; ‘അരികെ ‘, ലോകത്തിന്റെ ഏത് കോണിലിരുന്നും മലയാളികൾക്കിനി പങ്കാളികളെ കണ്ടെത്താം

‘പൊതുജനങ്ങളുടെ വീക്ഷണ കോണില്‍ നിന്നാണ് നമ്മള്‍ കഥയെ സമീപിച്ചിട്ടുള്ളത്. വിഷയത്തെ മുന്‍വിധിയോടെ എടുത്തിട്ടില്ല. നിലവിലെ മന്ത്രിസഭയുമായോ മുഖ്യമന്ത്രിയുമായോ ബന്ധിപ്പിക്കുന്ന ഒന്നും സിനിമയിലില്ല’. തിരക്കഥാകൃത്തുക്കളായ ബോബിയും സഞ്ജയും പറഞ്ഞു. ‘കഥാപാത്രം വസ്തുനിഷ്ഠമാക്കാനാണ് ശ്രമിച്ചിട്ടുള്ളത്. സിനിമയില്‍ മുഖ്യമന്ത്രിക്ക് ഒരു ലക്ഷ്യമുണ്ട്. അതുകൊണ്ടാണ് അദ്ദേഹം സിനിമയിലെ കേന്ദ്രകഥാപാത്രമാകുന്നത് ‘ സഞ്ജയ് വിശദീകരിച്ചു.

സന്തോഷ് വിശ്വനാഥനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തിന് ശേഷം സന്തോഷ് വിശ്വാനാഥന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രംകൂടിയാണ് വണ്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button