Latest NewsKeralaCinemaMollywoodNewsEntertainmentFacebook Corner

‘മലയാള സിനിമ ഇന്ന് സുഡാപ്പികളുടെ കൈയ്യടികൾക്ക് വേണ്ടി മാത്രമായി മാറിക്കൊണ്ടിരിക്കുന്നു’: ഒമർ ലുലു

'കൊറോണ വന്ന്‌ ലോകം മുഴുവൻ അടച്ച് ഇട്ടിട്ടും ഇപ്പോഴും മതങ്ങളുടെ നിയമങ്ങൾക്ക് വേണ്ടി ചാവുന്ന സുഡൂസ്സിനെ കാണുമ്പോൾ ചിരി വരും': ഒമർ ലുലു

കൊച്ചി: മലയാള സിനിമ ഇന്ന് സുഡാപ്പികളുടെ കൈയ്യടികൾക്ക് വേണ്ടി മാത്രമായി മാറിക്കൊണ്ടിരിക്കുകയാണെന്ന ആരോപണവുമായി സംവിധായകൻ ഒമർ ലുലു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം. സൈബർ വിങ്ങിൽ സുഡാപ്പികൾ ശക്തന്മാർ ആണെന്നും, അതുകൊണ്ടാണ് മലയാള സിനിമ ഇന്ന് അവരുടെ കൈയ്യടികൾക്ക് വേണ്ടി മാത്രമായി മാറുന്നതെന്നും ഒമർ ലുലു കുറിച്ചു.

സംവിധായകന്റെ പോസ്റ്റ് ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചയായി കഴിഞ്ഞു. നിരവധി പേരാണ് ഒമർ ലുലുവിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ബി.ജെ.പിയിലേക്കുള്ള യാത്രയിലാണ് ഒമർ എന്ന് വരെ ഇക്കൂട്ടർ പ്രചരിപ്പിക്കുന്നു. പോസ്റ്റുമായി ബന്ധപ്പെട്ട് തനിക്കെതിരെ വിമർശനം ഉന്നയിക്കുന്നവർക്കുള്ള കൃത്യമായ മറുപടിയും സംവിധായകൻ നൽകുന്നുണ്ട്. ‘പുതിയ രാമ സിംഹൻ പിറവിയെടുക്കുന്നു’ എന്ന ഒരാളുടെ കമന്റിന്, ‘അതിന് നീ തൃക്കാവടി ആടി വെൺചാമരം പൊളിച്ച് തന്നാലും നടക്കില്ല കാക്ക, എന്റെ പേര്‌ ഒമർ എന്നാ’ എന്നായിരുന്നു സംവിധായകന്റെ മറുപടി.

‘ഇവിടെ സുഡൂസ്സ് പറയുന്നത്, തങ്ങൾ മാത്രം ശരി ബാക്കി ഉള്ള മതങ്ങളിൽ മുഴുവൻ അന്ധ വിശ്വാസവും. ആദ്യം സ്വന്തം കുടുംബം, അതായത്‌ നമ്മുടെ സ്വന്തം മതം നന്നാക്കുക എന്നിട്ട് പോരെ മറ്റുള്ളവരുടെ മതങ്ങളിൽ പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നത് പോലും. കാലത്തിന് അനുസരിച്ച് എല്ലാം അപ്‌ഡേറ്റ് ആവണം. കൊറോണ വന്ന്‌ ലോകം മുഴുവൻ അടച്ച് ഇട്ടിട്ടും, പള്ളികൾ വരെ അടച്ചിട്ടും, ഇപ്പോഴും മതങ്ങളുടെ നിയമങ്ങൾക്ക് വേണ്ടി ചാവുന്ന സുഡൂസ്സിനെ കാണുമ്പോൾ ചിരി വരും’, ഒമർ ലുലു കമന്റ് ബോക്സിൽ കുറിച്ചു.

‘ഇത് കൊണ്ടൊന്നും സംഘികൾ നിങ്ങളെ പടത്തിനു കേറൂല’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘സാധാ മനുഷ്യൻമാർ സിനിമ നല്ലത് ആണേൽ കേറും’ എന്ന് ഒമർ മറുപടി നൽകി. ചിലർ മതപരമായ വിമർശനവും നടത്തി. ‘അന്യ സമുദായക്കാർ പോലും ബഹുമാനിക്കുന്ന റമദാൻ മാസത്തിൽ പകലിൽ ഒരു മുസ്ലിം നാമധാരിയായ താങ്കൾ പരസ്യമായി ഭക്ഷണം കഴിക്കാൻ നടത്തിയ ഉന്നക്കായ നാടകം ജനങ്ങൾ കണ്ടതാണ് ! ഇനി സു ടു, കുടു എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല, അന്തസ്സ് വേണമെടോ അന്തസ്സ്. എല്ലാ മതങ്ങളെയും ബഹുമാനിക്കാൻ പഠിക്ക്’, എന്ന കമന്റിന് ഒമർ ലുലു നൽകിയ മറുപടി ‘മതങ്ങളെ ബഹുമാനിക്കണ്ട കാര്യമില്ല, മനുഷ്യനെ ബഹുമാനിക്കാൻ പഠിക്കുക ആദ്യം’ എന്നായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button