ഡല്‍ഹി: കേരളം തിരിച്ചുപിടിക്കാന്‍ ആന്റണിയും ഉമ്മന്‍ചാണ്ടിയെയും മുരളീധരനെയും മുന്നില്‍ നിര്‍ത്തിയുള്ള ഹൈക്കമാന്റ് പായ്ക്കേജ് ഒരുങ്ങുന്നു. പ്രവര്‍ത്തക സമിതി അംഗവും മുതിര്‍ന്ന നേതാവുമായ ഇ.കെ ആന്റണി കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങാനും സാധ്യതയുണ്ട്.
ഹൈക്കമാന്റ് പായ്ക്കേജ് ഉദ്ദേശിക്കുന്നത് തന്നെ, യു.ഡി.എഫ് നേത്രത്വത്തില്‍ ഒരു സമഗ്ര അഴിച്ചുപണിയാണ്. എന്നാല്‍ പെട്ടന്നുള്ള ഒരു പരിഹാരം കൊണ്ട് പാര്‍ട്ടിയെ ശക്ത്യ്പ്പെടുത്തുക സാധ്യമല്ലെന്ന് ഹൈക്കമാന്റിന് ബോധ്യമുണ്ട്. അതേസമയം, പെട്ടന്നൊരു മാറ്റം വരുത്തി രമേശ് ചെന്നിത്തലയെ മാറ്റാനോ പിണക്കാനോ ആര്‍ക്കും താല്പര്യമില്ല. അതിനാലാണ് ലോക്സഭാ തെരഞ്ഞെടുപ്പ് വരെ കാത്ത് നില്‍ക്കാന്‍ ഹൈക്കമാന്റ് തീരുമാനിച്ചിട്ടുള്ളത്. മാത്രമല്ല, പുതിയ അംഗബലത്തിനു വരുന്ന തെരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റം ഉണ്ടാക്കാനായാല്‍ നിലവിലെ സമവാക്യങ്ങള്‍ തുടരുകയും ചെയ്യാം.
അടുത്ത തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു തിരിച്ച്ചുവരാനായില്ലേല്‍ പിന്നെ സംസ്ഥാനത്ത് പാര്‍ട്ടി ഉണ്ടാവില്ല. അതിന്റെ നേട്ടം തീര്‍ച്ചയായും ബി.ജെ.പിക്കായിരിക്കും. ഇതിനൊക്കെ പുറമേ, ഇവരെ ശക്ത്യ്പ്പെടുത്തുക എന്നത് ലീഗിന്റെ കൂടി ആവശ്യമായി ഇപ്പോള്‍ മാറിയിരിക്കുകയാണ്. എന്തായാലും ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് തന്നെ സാധ്യത തെളിയുകയാണ്.
Post Your Comments