വാഷിങ്ടണ്‍: കോടതിക്കു പുറത്തുവച്ച് ജഡ്ജിക്കു നേരെ വെടിവെപ്പ്. അമേരിക്കയിലാണ് സംഭവം നടന്നത്. ജഡ്ജിയും സുരക്ഷാ ഉദ്യാഗസ്ഥനും ചേര്‍ന്ന് തിരികെ വെടിവയ്പ്പ് നടത്തി. സംഭവത്തിൽ അക്രമി കൊല്ലപ്പെട്ടു. വധശ്രമമുണ്ടായത് ഓഹിയോയിലെ ജെഫേഴ്സന് കണ്ട്രി കോര്‍ട്ട് ജഡ്ജിയായ ജോസഫ് ബ്രസസെയ്ക്കു നേരെയാണ്.
ജോസഫ് അക്രമിക്കു നേരെ അഞ്ചുവട്ടം വെടിയുതിര്‍ത്തു. തിങ്കളാഴ്ച രാവിലെ സ്റ്റ്യൂബന്‍ വില്ലയിലായിരുന്നു സംഭവം. അക്രമി ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇയാള്‍ എന്തിനാണ് ജഡ്ജിക്കു നേരെ വെടിയുതിര്‍ത്തതെന്ന കാര്യവും വ്യക്തമായിട്ടില്ല.
അക്രമി ജഡ്ജിയുടെ വെടിയേറ്റാണോ അതേ സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റാണോ കൊല്ലപ്പെട്ടതെന്ന് വ്യക്തമായിട്ടില്ല. കോടതിയിലേക്കു വരികയായിരുന്ന ജോസഫിനു വേണ്ടി അക്രമി കാത്തുനില്‍ക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. പരുക്കേറ്റ ജോസഫിനെ ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ സ്ഥിതി മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Post Your Comments