ന്യൂഡൽഹി ; പ്രമുഖ അന്താരാഷ്ട്ര റെസ്റ്റോറന്റ് ശൃംഖലയായ മക്ഡൊണാൾഡ്സ് ഇന്ത്യയിലെ ഫ്രാഞ്ചൈസികൾ അടച്ചുപൂട്ടുന്നു. കൊണാട്ട് പ്ലാസ റെസ്റ്റോറന്റ് ലിമിറ്റഡ്(സിപിആർഎൽ) കരാറെടുത്തിരുന്ന ഇന്ത്യയിലെ 169 ഫ്രാഞ്ചൈസികളാണ് അടച്ചു പൂട്ടുന്നത്. വിക്രം ബക്ഷിയാണ് സിപിആർഎൽ ഉടമസ്ഥൻ.
സിപിആർഎൽ ഫ്രാഞ്ചൈസിയുമായുള്ള കരാർ അവസാനിപ്പിച്ചു. ഇനി തങ്ങളുടെ ബ്രാൻഡിന്റെ പേര് ഉപയോഗിക്കാൻ പാടില്ലെന്നും കന്പനിയുടെ പേര് ഉപയോഗിച്ച് ഭക്ഷ്യവിഭവങ്ങൾ വിൽക്കുന്നത് 15 ദിവസത്തിനുള്ളിൽ നിർത്തണമെന്നും മക്ഡൊണാൾഡ്സ് പുറത്തിറക്കിയ വാർത്ത കുറിപ്പിൽ പറയുന്നു.
ഡൽഹിയിൽ സിപിആർഎലിന്റെ ഉടമസ്ഥതയിലുള്ള 43 ഒൗട്ട്ലെറ്റുകൾക്ക് പ്രാദേശിക ഭരണകൂടം ഈറ്റിംഗ് ഹൗസ് ലൈസൻസ് നിഷേധിച്ചത് കരാർ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഫ്രാഞ്ചൈസികൾ അടച്ചുപൂട്ടാനുള്ള തീരുമാനത്തിലേക്ക് മക്ഡൊണാൾഡ്സ് എത്തിയത്.
Post Your Comments